മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രഭാസ്. തെലുങ്കിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഒരു കാലത്ത് ഇങ്ങനെയൊരു താരത്തെ പറ്റി മലയാളികൾക്ക് ഒരു അറിവും ഇല്ലായിരുന്നു. എന്നാൽ ഒരൊറ്റ ചോദ്യം മതി ജീവിതം മാറി മറിയാൻ എന്നു സുരേഷ് ഗോപി പറയുന്നത് പോലെ ഒരൊറ്റ സിനിമ മതി ഒരു നടൻറെ കരിയർ മാറിമറിയാൻ. അതിൻറെ ഉത്തമ ഉദാഹരണമാണ് പ്രഭാസ്. ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ ആണ് ഇദ്ദേഹത്തിൻറെ കരിയർ മാറിമറിയുന്നത്.
ഇപ്പോൾ പ്രഭാസ് നായകനായി മറ്റൊരു സിനിമ കൂടി തിയേറ്ററുകളിൽ എത്താൻ പോവുകയാണ്. മാർച്ച് പതിനൊന്നാം തീയതി ആണ് സിനിമയുടെ റിലീസ്. രാധേശ്യാം എന്നാണ് സിനിമയുടെ പേര്. ഹസ്തരേഖാ വിദഗ്ധൻ ആയിട്ടുള്ള വിക്രമാദിത്യ എന്ന കഥാപാത്രത്തെ ആണ് പ്രഭാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു റൊമാൻസ് ഡ്രാമയാണ് ചിത്രം എന്നാണ് അറിയാൻ സാധിക്കുന്നത്. പൂജ ഹെഗ്ഡെ ആണ് സിനിമയിൽ നായികയായി എത്തുന്നത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് പ്രഭാസ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം നടത്തിയിരിക്കുന്ന ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ആളുകൾക്ക് ആണ് പ്രഭാസ് നന്ദി പറയുന്നത്. അമിതാബ് ബച്ചൻ, ശിവരാജ് കുമാർ, എസ് എസ് രാജമൗലി, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കാണ് താരം നന്ദി പറയുന്നത്. എന്തിനാണ് പ്രഭാസ് ഇവർക്ക് എല്ലാവർക്കും നന്ദി പറയുന്നത് എന്ന് അറിയുമോ?
ഇവർ ഈ സിനിമയ്ക്ക് വേണ്ടി അവരുടെ ശബ്ദം നൽകിയിട്ടുണ്ട്. ഈ കാരണത്താലാണ് പ്രഭാസ് ഇവർക്ക് എല്ലാവർക്കും നന്ദി പറയുന്നത്. ഇത്രയും വലിയ ഒരു താരം ആയിരുന്നിട്ടുകൂടി മറ്റൊരു നടൻറെ സിനിമയിൽ ശബ്ദം നൽകുവാൻ വേണ്ടി പൃഥ്വിരാജ് എടുത്ത തീരുമാനത്തെ അഭിനന്ദിക്കുകയാണ് മലയാളി പ്രേക്ഷകർ. ഇതറിഞ്ഞപ്പോൾ നിങ്ങളോടുള്ള ബഹുമാനം കൂടി എന്നാണ് പൃഥ്വിരാജിനോട് മലയാളികൾ ഒന്നടങ്കം ഇപ്പോൾ പറയുന്നത്.
ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയാണ് ടി എൻ സരസു. പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിലെ…
ഈ സീസൺ ബിഗ് ബോസിലെ സജീവ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. തനിക്ക് ആദ്യത്തെ ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെ കുറിച്ച്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവ കാർത്തികേയൻ. തമിഴിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ്…
തമിഴ് പ്രേക്ഷകരെ പോലെ തന്നെ മലയാളികൾക്കും സുപരിചിതനായ വ്യക്തികളിൽ ഒരാളാണ് അഭിഷേക് രാജ. യൂട്യൂബർ ആണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ കേരളത്തിലും…
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന പരിപാടിയാണ് ബിഗ് ബോസ്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ഭാഷകളിൽ എല്ലാം…
തെലുങ്ക് പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിമാരിൽ ഒരാളാണ് ഹേമ. ഇവരെ ഇപ്പോൾ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്…