മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജയറാമും ഭാര്യ പാർവതിയും. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു പാർവതി. എന്നാൽ വിവാഹ ശേഷം താരം അഭിനയം നിർത്തുകയായിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. എന്നാൽ ഇവരുടെ വിവാഹ ബന്ധം വീട്ടുകാർ ശക്തമായി എതിർത്തിരുന്നു എന്നതാണ് വസ്തുത. പാർവതിയുടെ വീട്ടുകാർക്ക് ആയിരുന്നു കൂടുതൽ എതിർപ്പ്.
ഇവരുടെ പ്രണയ സമയത്ത് ജയറാമിനൊപ്പം അഭിനയിക്കുവാൻ ഒരുപാട് അവസരങ്ങൾ പാർവ്വതിയെ തേടിയെത്തിയിരുന്നു. എന്നാൽ പാർവ്വതിയുടെ അമ്മയുടെ നിർബന്ധപ്രകാരം അതെല്ലാം വേണ്ടെന്നു വെക്കുകയാണ് ചെയ്തത്. പാർവ്വതിക്ക് ആണെങ്കിൽ ആ സമയത്ത് ജയറാമിനൊപ്പം അഭിനയിക്കാനായിരുന്നു താല്പര്യം. ഈ കാര്യം പറഞ്ഞ് അമ്മയുമായി ഒരുപാട് അർപ്പിച്ചിട്ടുണ്ട് എന്നാണ് പിന്നീട് പാർവതി വെളിപ്പെടുത്തിയത്. ജയറാമും പാർവതിയും തമ്മിലുള്ള ബന്ധം തുടക്കം മുതൽ തന്നെ പാർവ്വതിയുടെ അമ്മ എതിർത്തിരുന്നു. അതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ?
ജയറാം അത് സിനിമയിൽ ഉയർന്നുവരുന്ന ചെറിയ താരം മാത്രമായിരുന്നു. പാർവതി ആണെങ്കിൽ എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ട ഒരു നടി ആയിരുന്നു. ഒരു വലിയ താരമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഇതാണ് മകളുടെ പ്രണയത്തെ എതിർക്കുവാൻ ഉള്ള അമ്മയുടെ ആദ്യത്തെ കാരണം. മാത്രവുമല്ല മകളുടെ ഭർത്താവ് സിനിമാ മേഖലയിൽ നിന്നും ആയിരിക്കരുത് എന്ന് അമ്മയ്ക്ക് വാശി ഉണ്ടായിരുന്നു. എങ്കിലും കാര്യങ്ങളെല്ലാം പാർവതിയുടെയും ജയറാമിൻ്റേയും വഴിക്ക് തന്നെ വരികയായിരുന്നു. ഒടുവിൽ ഇവരുടെ ബന്ധത്തിന് വീട്ടുകാർ സമ്മതം മൂളുകയായിരുന്നു.
സിനിമാ സെറ്റുകളിൽ ആർക്കും തങ്ങളുടെ പ്രണയത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് പാർവതി ആദ്യം ഭരിച്ചിരുന്നത്. എന്നാൽ ഈ കാര്യം പറഞ്ഞുകൊണ്ട് പലരും ജയറാമിനെ സെറ്റിൽ കളിയാക്കാൻ തുടങ്ങി. കിരീടം സിനിമ ചെയ്യുന്ന സമയത്ത് മോഹൻലാൽ വരെ കളിയാക്കിയിട്ടുണ്ട് എന്നാണ് പാർവതി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാണ് ഇനി പാർവതി സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്നാണ് ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും ഉടൻ തന്നെ അത് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാർവതി ആരാധകർ എല്ലാവരും തന്നെ.