മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ സിനിമയാണ് ഗുരുവായൂർ അമ്പലനടയിൽ. ഈ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായിട്ടാണ് ഇവർ അഭിമുഖങ്ങൾ നൽകിയത്. ഇപ്പോൾ ഈ അഭിമുഖങ്ങളിൽ താരം പറഞ്ഞ ഒരു കാര്യമാണ് വലിയ രീതിയിൽ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്.
തന്നെയും തന്റെ സഹോദരിയെയും അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു എന്നാണ് താരം പറയുന്നത്. ഒരു അഭിമുഖത്തിൽ ആണ് താരം ഈ കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. പെട്ടെന്ന് ഇത് കേൾക്കുന്ന ഒരു വ്യക്തി കരുതുക നിഖിലയുടെ അമ്മ എന്തെങ്കിലും രീതിയിലുള്ള അന്ധവിശ്വാസങ്ങൾക്ക് അടിമയായിരിക്കും എന്നും അതുകൊണ്ട് ആയിരിക്കണം അവരുടെ പെൺമക്കളെ മരണവീട്ടിൽ കൊണ്ടുപോകാത്തത് എന്നുമാണ്. എന്നാൽ യഥാർത്ഥ കാരണം അതൊന്നുമല്ല.
വളരെ സീരിയസ് സിറ്റുവേഷനിൽ അടക്കം ചിരിക്കുന്ന ഒരു സ്വഭാവം തനിക്കുണ്ട് എന്നാണ് നിഖില പറയുന്നത്. ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു താരം ഈ കാര്യം പറഞ്ഞത്. ആരെങ്കിലും തന്നെ ചീത്ത പറഞ്ഞാൽ പോലും താൻ ജീവിച്ചു പോകും എന്നും മരണവീട്ടിൽ പോയാൽ പോലും താനും ചേച്ചിയും പരസ്പരം മുഖത്ത് നോക്കി ചിരിക്കാറുണ്ട് എന്നുമാണ് താരം പറയുന്നത്.
ഈയൊരു കാരണം കൊണ്ടാണ് മാതാപിതാക്കൾ തങ്ങളെ ഭരണവീട്ടിൽ ഒന്നും കൊണ്ടുപോകാത്തത് എന്നാണ് നിഖില പറയുന്നത്. കാരണം മരണ വീട്ടിൽ ചെന്നാൽ താനും ചേച്ചിയും പരസ്പരം നോക്കി ചിരിക്കും എന്നാണ് ഇവർ പറയുന്നത്. അങ്ങനെ ഒരിക്കൽ അമ്മ ഇരുവരെയും മരണം വീട്ടിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാൽ മരിച്ചു കിടക്കുന്ന ആളെ നോക്കി ചിരിക്കുന്ന പതിവില്ല എന്നും ആ സാഹചര്യങ്ങളിൽ ചില ആളുകൾ പറയുന്ന കാര്യങ്ങൾ ഒക്കെ കേൾക്കുമ്പോൾ ആണ് ചിരി വരാറുള്ളത് എന്നും ആണ് നിഖില പറയുന്നത്. ചില ആളുകളെ പറ്റി നമ്മൾ പറഞ്ഞു കേൾക്കുന്നത് ഇവർ മരുമകളെ ഉപദ്രവിക്കാറുണ്ട് എന്നൊക്കെയായിരിക്കും, എന്നാൽ അവരുടെ മൃതദേഹം കൊണ്ടു വരുമ്പോൾ ഇതേ മരുമകൾ തന്നെയായിരിക്കും എന്നെക്കൂടി കൊണ്ടുപോകും എന്നൊക്കെ പറഞ്ഞ് കരയുന്നത് എന്നാണ് നിഖില പറയുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡിമ്പിൾ റോസ്. അടുത്തിടെ ഇരട്ടക്കുട്ടികൾക്ക് താരം ജന്മം നൽകിയിരുന്നു. എന്നാൽ അതിൽ ഒരു…
ബോളിവുഡ് സിനിമ മേഖലയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇഷാ കോപ്പികർ. ഇപ്പോൾ സിനിമ മേഖലയിൽ നിന്നും ആദ്യകാലങ്ങളിൽ ഇവർക്ക് അനുഭവിക്കേണ്ടിവന്ന…
മലയാളികൾക്ക് അടക്കം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും വരുന്ന ഒരു പ്രതികരണം…
വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമയിൽ ഒരു വിടവ് കൂടി ഉണ്ടായിരിക്കുകയാണ്. സംവിധായകൻ വേണുഗോപാൽ രാമാട്ട്…
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇദ്ദേഹം ഇന്ന് ഇദ്ദേഹത്തിൻറെ അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. അതേസമയം…
തമിഴിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ജയം രവി. ഇദ്ദേഹത്തിന്റെ ഭാര്യ ആണ് ആരതി. ഇവർ രണ്ടുപേരും വിവാഹമോചനം നേടാൻ…