Film News

കടുവാ സിനിമയ്ക്കെതിരെ വീണ്ടും കുറുവാച്ചൻ കോടതി കയറി, ഇത്തവണ വിചിത്രമായ ആവശ്യം, ഇങ്ങേർക്ക് എന്തോ പ്രശ്നമുണ്ടല്ലോ എന്ന് മലയാളികൾ

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു തീയറ്ററുകളിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കടുവ. ഷാജി കൈലാസ് വലിയ ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത മലയാള ചിത്രം കൂടിയാണ് ഇത്. ഷാജി കൈലാസ് എന്ന സംവിധായകൻറെ ഒരു ഗംഭീര ചിരിച്ചു വരവ് കൂടിയാണ് കടുവ എന്ന ചിത്രം. തിയേറ്ററുകളിൽ വലിയ ഒരു ഇടവേളയ്ക്കുശേഷം കുടുംബ പ്രേക്ഷകർ ഇടിച്ചു കയറിയ സിനിമ കൂടിയാണ് കടുവ. സിനിമ ഏകദേശം 50 കോടിയോളം രൂപ കളക്ട് ചെയ്തു എന്നാണ് ഇതുവരെ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അറിയാൻ സാധിക്കുന്നത്.

- Advertisement -

കുരുവിനാക്കുന്നേൽ ജോസ് എന്ന കുറുവാച്ചൻ്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതേ പേരുതന്നെയായിരുന്നു പൃഥ്വിരാജ് സിനിമയിലും സ്വീകരിച്ചത്. എന്നാൽ സിനിമയ്ക്കെതിരെ ഇദ്ദേഹം കോടതി കയറുകയായിരുന്നു. തന്നെയും കുടുംബത്തെയും അവഹേളിക്കുന്ന തരത്തിലുള്ള രംഗങ്ങൾ സിനിമയിലുണ്ട് എന്നും അത് ഒഴിവാക്കണം എന്നുമായിരുന്നു കുറുവാച്ചൻ നടത്തിയ ആവശ്യം. ഇദ്ദേഹത്തിൻറെ ആവശ്യം പരിഗണിച്ചുകൊണ്ട് കോടതി വേണ്ട നടപടികൾ സ്വീകരിക്കുവാൻ സെൻസർ ബോർഡിന് നിർദ്ദേശം നൽകി. ഇതിനുശേഷം ആയിരുന്നു കുറുവാച്ചൻ എന്ന പേര് മാറ്റി കുരിയച്ചൻ എന്നാക്കി മാറ്റിയത്. ഇപ്പോൾ വീണ്ടും സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇദ്ദേഹം.

എന്നാൽ ഇത്തവണ വളരെ വിചിത്രമായ ഒരു ആവശ്യമാണ് ഇദ്ദേഹം ഉന്നയിക്കുന്നത്. സിനിമയുടെ ഓടിടി റിലീസ് തടയണമെന്നാണ് ഇദ്ദേഹത്തിന്റെ പുതിയ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ഒറിജിനൽ കുറുവാച്ചൻ. സിനിമയിലെ നായകന്റെ കഥ തന്റെ കുടുംബത്തിന്റെ കഥയാണ് എന്നും തനിക്കും കുടുംബത്തിനും അപകീർത്തി ഉണ്ടാക്കുന്നതിനാൽ സിനിമയുടെ റിലീസ് തടയണമെന്ന് ആണ് ഇദ്ദേഹം ഇപ്പോൾ കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ പറയുന്നത്.

അതേസമയം സെൻസർ ബോർഡ് അംഗീകരിച്ച ഒരു സിനിമയുടെ ഓൺലൈൻ റിലീസ് തടയണമെന്ന് പറയാൻ എങ്ങനെയാണ് ഇദ്ദേഹത്തിന് സാധിക്കുക എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. സെൻസർ ബോർഡ് ഒരു സിനിമ അംഗീകരിച്ചു എന്നാൽ അതിനർത്ഥം അത് പ്രേക്ഷകർക്ക് എല്ലാവർക്കും കാണാം എന്നതുതന്നെയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ആവട്ടെ ഈ സെൻസർ ബോർഡ് സിസ്റ്റം പോലുമില്ല. അപ്പോൾ പിന്നെ എന്താടിസ്ഥാനത്തിലാണ് സിനിമയുടെ റിലീസ് തടയുവാൻ ഇദ്ദേഹത്തിന് ഹർജി നൽകുവാൻ സാധിക്കുക എന്നാണ് മലയാളികൾ ചോദിക്കുന്നത്. എന്തായാലും ഇപ്പോൾ ഈ വിഷയത്തിൽ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്.

Athul

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

3 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

3 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

3 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

4 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

4 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

4 hours ago