മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കനൽ പൂവ്. സൂര്യ ടിവിയിലാണ് ഈ പരമ്പര സംപ്രെക്ഷണം ചെയ്യുന്നത്. പരമ്പരയിൽ മൈഥിലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലക്ഷ്മി മായ എന്ന നടിയാണ്. അടുത്തിടെ ആയിരുന്നു താരം പരമ്പരയിൽ നിന്നും പിന്മാറിയത്. വളരെ അപ്രതീക്ഷിതമായിരുന്നു ഇവരുടെ പിന്മാറ്റം. ഇപ്പോൾ ഇതിനുള്ള കാരണം വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് താരം. സീനിയർ ആയിട്ടുള്ള ചില നടിമാർ വിഷം നിറയ്ക്കുകയാണ് എന്നും തന്നെ അപകീർത്തിപ്പെടുത്തുവാൻ ഉള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത് എന്നും നടി ആരോപിക്കുന്നു. ഒരുപാട് സഹിച്ചു എങ്കിലും അതിരു കടന്നു എന്നാണ് നടിയുടെ പ്രതികരണം.
“കനൽ പൂവ് എന്ന പരമ്പരയിൽ നിന്നും പിന്മാറുന്നു. മാറിയ കാരണം ചോദിച്ചുകൊണ്ട് നിരവധി ആളുകൾ ആണ് രംഗത്തെത്തുന്നത്. ഇത്രയും ആളുകൾ സ്നേഹിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. ഞാൻ പിന്മാറിയതുകൊണ്ട് എന്നെ സ്നേഹിക്കുന്ന ഒരുപാട് പേർക്ക് സങ്കടമായി എന്ന് അറിയാം. ഞാൻ പങ്കുവെക്കുന്ന പോസ്റ്റുകളിലും വീഡിയോകളിലും എല്ലാവരും ഇതേ കാര്യമാണ് ചോദിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. പരമ്പരയിൽ ഒന്നും ഞാൻ പിന്മാറാൻ ഒരു കാരണമാണ് ഉള്ളത്. ഒരുപാട് ആളുകൾ പല കാരണങ്ങൾ പറഞ്ഞു കേൾക്കുന്നുണ്ട്. ഞാൻ ഗർഭിണി ആയതുകൊണ്ട് പിന്മാറി, ഞാൻ ശമ്പളം കൂടുതൽ ചോദിച്ചത് കൊണ്ട് എന്നെ മാറ്റി, എയർഹോസ്റ്റസ് ആയതുകൊണ്ട് പിന്മാറി എന്നൊക്കെയാണ് പലരുടെയും ഊഹാപോഹങ്ങൾ. എന്നാൽ ഒരു ഉത്തരം മാത്രമേ ഉള്ളൂ” – നടി പറയുന്നു.
“ചില സീനിയർ നടിമാർ ആണ് കാരണം. അവരുടെ കുശുമ്പും ടോക്സിസിറ്റിയും കാരണമാണ് ഞാൻ പിന്മാറാൻ തീരുമാനിച്ചത്. ഇത് സഹിക്കാൻ കഴിയാത്തതുകൊണ്ടാണ് പിന്മാറിയത്. എല്ലാ മേഖലകളിലും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും എന്ന് അറിയാം. അതിൻറെ പരമാവധി സഹിച്ചു അവിടെ നിന്നു. ഞാൻ ഓരോ തവണ അവിടെ എത്തുമ്പോഴും പലതരത്തിലുള്ള കഥകളാണ് ഞാൻ കേൾക്കുന്നത്. ആദ്യം ഒന്നും ഒട്ടും മൈൻഡ് ചെയ്തിരുന്നില്ല. എന്നാൽ കഴിഞ്ഞതവണ ഷെഡ്യൂളിന് പോയപ്പോൾ കുറച്ചു കാര്യങ്ങൾ കേട്ടു. ഞാൻ ചെയ്യാത്ത തെറ്റിന്റെ പേരിൽ ആണ് അവർ പല കാര്യങ്ങളും പറഞ്ഞു ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. വ്യാജ തെളിവുകൾ നിരത്തി ചാനലിൽ പോയി അവർ പരാതിപ്പെടുകയായിരുന്നു. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് 100% ഉറപ്പാണ്. വളരെ പ്രൊഫഷണൽ ആയി മാത്രമാണ് ഞാൻ അവിടെ നിന്നിട്ടുള്ളത്” – നടി പറയുന്നു.
“ഞാനൊരു കാബിൻ ക്രൂ ആയിരുന്നു. വളരെ സീനിയർ ആയിരുന്നപ്പോഴാണ് ഞാൻ രാജിവെക്കുന്നത്. അഭിനയം എൻറെ ഭാഷ ആയതുകൊണ്ടാണ്. വളർന്നുവരുന്ന ചെറിയ ചെടിയെ ഓടിച്ചു കളയുന്നത് പോലെയാണ് അവർ എന്നെ അപകീർത്തിപ്പെടുത്തുന്നത്. ടോക്സിസിറ്റി ആണ് അവർ പരത്തി കൊണ്ടിരിക്കുന്നത്. ഈ പറഞ്ഞ നടിമാർക്ക് ചാനലുമായി നല്ല ബന്ധമാണ്. എൻറെ മനസ്സമാധാനത്തിന് വേണ്ടിയാണ് ഞാൻ പിന്മാറിയത്. ആരും എന്നെ പരമ്പരയിൽ നിന്നും മാറ്റിയതല്ല” – നടി കൂടി ചേർത്തു.