മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അർച്ചന കവി. ലാൽ ജോസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. നീലത്താമര എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കുട്ടി മാളു എന്ന കഥാപാത്രത്തെ ആയിരുന്നു താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. ഈ സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.
പിന്നീട് സിനിമ മേഖലയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തു താരം. ഇപ്പോൾ ശക്തമായ തിരിച്ചുവരവ് ആണ് താരം നടത്തിയിരിക്കുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്. ഇതിലൂടെ തൻറെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം പുറത്തുവിടാറുണ്ട്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വിശേഷം ആണ് ശ്രദ്ധിക്കപ്പെടുന്നത്. തൻറെ തിരിച്ചുവരവിനെ കുറിച്ചാണ് അർച്ചന കവി ഇപ്പോൾ സംസാരിക്കുന്നത്.
ടെലിവിഷൻ മേഖലയിലൂടെ ആണ് താരം തിരിച്ചു വന്നിരിക്കുന്നത്. റാണി രാജ എന്ന പരമ്പരയിൽ ആണ് താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ ടീസർ ഇതിനോടകം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞിരിക്കുകയാണ്. ഒരു സീരിയൽ നടി ആയിട്ടുള്ള അർച്ചന കവിയുടെ അരങ്ങേറ്റം ആളുകളിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞ ശേഷം
സീരിയൽ മേഖലയിൽ നിന്നും നിരവധി അവസരങ്ങൾ വന്നിരുന്നു എന്നും എന്നാൽ എന്തുകൊണ്ടാണ് വിവാഹശേഷം നടിമാർക്ക് ടെലിവിഷനിൽ നിന്നും ഓഫറുകൾ വരുന്നത് എന്ന് അറിയില്ല എന്നുമാണ് അർച്ചന കവി പറയുന്നത്. സിനിമ ചെയ്തുകൊണ്ട് നിൽക്കുമ്പോൾ ടെലിവിഷനോ എന്ന ചിന്തയായിരുന്നു ആദ്യം എന്നാണ് അർച്ചന പറയുന്നത്. ഒരു ടെലിവിഷൻ നടി എന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നില്ല. ജോലിയെ കുറിച്ചുള്ള തൻറെ കാഴ്ചപ്പാട് മാറ്റിയത് അബീഷ് ആണ് എന്നാണ് അർച്ചന കവി പറയുന്നത്. ഇവരുടെ ഭർത്താവ് അബീഷ് മാത്യു ഒരു സ്റ്റാൻഡ് അപ് കോമേഡിയൻ ആണ്. നിന്നെ തേടി വരുന്ന ജോലി വരെ കാത്തുനിൽക്കരുത് എന്നും ഒരു കലാകാരി ആയതുകൊണ്ട് നിനക്ക് നിന്റേതായ വർക്ക് ചെയ്യാൻ ആകും എന്നും ആയിരുന്നു ഭർത്താവ് പറഞ്ഞത്. സീരിയൽ മേഖലയിലേക്ക് വരുമ്പോൾ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ അതെല്ലാം മാറി എന്നുമാണ് അർച്ചന കവി പറയുന്നത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…