Film News

എല്ലാവരോടും മാന്യമായ പെരുമാറ്റം, പ്രേക്ഷക പിന്തുണ ഏറ്റവും കൂടുതലുള്ള മത്സരാർഥി, എന്നിട്ടും എലിമിനേറ്റ് ചെയ്യപ്പെടുക ഏറ്റവും കൂടുതൽ സാധ്യത അപർണയ്ക്ക് – കാരണം എന്താണെന്ന് അറിയുമോ?

ബിഗ്ബോസ് നാലാമത്തെ സീസൺ മലയാളത്തിൽ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം 56 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. എട്ടാമത്തെ ആഴ്ച അവസാനിക്കാൻ പോകുമ്പോൾ ഒരു എവിക്ഷൻ റൗണ്ട് വരാൻ പോവുകയാണ്. ഒരാൾ പരിപാടിയിൽ നിന്നും പുറത്തു പോകും എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. 13 മത്സരാർത്ഥികളാണ് നിലവിൽ വീട്ടിലുള്ളത്. എല്ലാവരുടെയും പ്രിയപ്പെട്ട വ്യക്തികൾ ആണ് ഇവർ എല്ലാവരും തന്നെ. മാത്രവുമല്ല ഇവർ തമ്മിൽ അധികം വഴക്ക് ഒന്നുമില്ല എന്നു മാത്രമല്ല നല്ല രീതിയിൽ ഒരു ഇമോഷണൽ അടുപ്പവും ഉണ്ട്.

- Advertisement -

അപർണ്ണ ആയിരിക്കും ഈ ആഴ്ച പുറത്തു പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വിവരം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യാൻ പോകുന്നത് മാത്രമേയുള്ളൂ. എപ്പിസോഡ് പുറത്തു വന്നാൽ മാത്രമേ സത്യാവസ്ഥ അറിയാൻ സാധിക്കുകയുള്ളൂ. എങ്കിലും സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പേരിൽ അപർണ ആണ് മുൻ സ്ഥാനത്ത്. ഏറ്റവും കൂടുതൽ ആരാധകരുടെ പിന്തുണ ഉള്ള താരങ്ങളിലൊരാളാണ് അപർണ. എന്നിട്ടും എന്തുകൊണ്ടാണ് താരം എവിക്ഷൻ റൗണ്ടിലെത്തി നിൽക്കുന്നത് എന്ന് അറിയുമോ?

വളരെ സൈലൻറ് ആണ് താരം. 55 ദിവസമായിട്ടു പോലും ഇവരുടെ ശബ്ദം ഇതുവരെ ബിഗ് ബോസ് വീട്ടിൽ കാര്യം ആയി ഉയർന്നു കേട്ടിട്ടില്ല. ഒരുപക്ഷേ ഭാഷ ഇവർക്ക് വലിയ ഒരു പ്രശ്നം ആയിരുന്നിരിക്കണം. അഥവാ ഇവർ എലിമിനേറ്റ് ചെയ്യപ്പെടുക ആണെങ്കിൽ അത് പലർക്കും ഉള്ള ഒരു മുന്നറിയിപ്പാണ്. നിങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ എത്ര ആരാധകർ ഉണ്ട് എന്നതിലല്ല കാര്യം, മറിച്ച് നിങ്ങൾ ബിഗ് ബോസ് വീട്ടിൽ എങ്ങനെ കളിക്കുന്നു എന്നതിലാണ് കാര്യം. സേഫ് പ്ലേ മാത്രം നോക്കി കൊണ്ടിരുന്നാൽ നിങ്ങൾ എപ്പോൾ പുറത്തായി എന്ന് ചോദിച്ചാൽ മതി.

അപർണ മൾബറി എന്നാണ് ഇവരുടെ മുഴുവൻ പേര്. വിദേശി ആണെങ്കിലും പച്ച വെള്ളം പോലെ ആണ് ഇവർ മലയാളം പറയുന്നത്. ബിഗ് ബോസ് വീട്ടിലുള്ള പലരേക്കാളും അപർണ നല്ലരീതിയിൽ മലയാളം പറയുന്നുണ്ട് എന്ന് മോഹൻലാൽ അടക്കമുള്ളവർ പറഞ്ഞിരുന്നു. എന്തായാലും പ്രേക്ഷകരുടെ എല്ലാം കണ്ണിലുണ്ണി ആയിട്ടുള്ള അപർണ ഈ പരിപാടിയിൽ നിന്നും പുറത്തു പോകരുത് എന്നാണ് കേരളക്കര ഒന്നാകെ ആഗ്രഹിക്കുന്നത്.

Athul

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

2 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

7 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

17 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

17 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

17 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

18 hours ago