Film News

സിനിമയിൽ വില്ലൻ, എന്നാൽ ജീവിതത്തിൽ റൊമാൻ്റിക് ഹീറോ – റിയാസ് ഖാന്റെയും ഉമയുടെയും 30 വർഷത്തെ പ്രണയകഥ അറിയുമോ?

മലയാളത്തിൽ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിയാസ് ഖാൻ. നിരവധി വില്ലൻ വേഷങ്ങളിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. ധാരാളം കോമഡി വേഷങ്ങളും ഇദ്ദേഹം ഈയിടെയായി അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലും അന്യഭാഷകളിലും ഇദ്ദേഹം ഒരുപോലെ സജീവമാണ്. സിനിമയിൽ ഇദ്ദേഹം വില്ലനാണ് എങ്കിലും ജീവിതത്തിൽ ഇദ്ദേഹം ഒരു റൊമാൻറിക് സ്റ്റാർ ആണ് എന്ന് വേണം പറയാൻ. ഇദ്ദേഹത്തിൻറെ പ്രണയകഥ അറിയുമോ?

- Advertisement -

ഉമ എന്നാണ് ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. ഇദ്ദേഹത്തിൻറെ സഹോദരിയുടെ സുഹൃത്ത് ആയിരുന്നു ഉമ. ഇവരുടെ പ്രണയബന്ധത്തെ രണ്ടു വീട്ടുകാരും ഒരുപോലെ എതിർത്തു. അതുകൊണ്ട് ഇവർ ഒളിച്ചോടി പോയി വിവാഹം ചെയ്യുകയായിരുന്നു. കാസറ്റ് കടയിൽ ഒരു കാസറ്റ് തിരിച്ചുകൊടുക്കാൻ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു റിയാസ് വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ പിന്നീട് ഇദ്ദേഹം വീട്ടിലേക്ക് തിരിച്ചു കയറിയില്ല. അപ്പോഴാണ് ഇദ്ദേഹം വീട്ടിൽ നിന്നും ഒളിച്ചോടിരിക്കുകയാണ് എന്ന സത്യം വീട്ടുകാർക്ക് പോലും മനസ്സിലാവുന്നത്.

ജീവിതം തുടങ്ങിയപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് റിയാസ് പറയുന്നത്. രണ്ടുപേർക്കും ജോലിയൊന്നും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഇദ്ദേഹം ഒരു കേബിൾ ടിവി ആരംഭിക്കുന്നത്. അന്നുമുതൽ ഇന്നുവരെ ഇരുവരും ഒരുമിച്ച് വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. വളരെ ചെറിയ വരുമാനമായിരുന്നു ആദ്യമൊക്കെ ഇവർക്ക് ലഭിച്ചത്. അതുകൊണ്ടുതന്നെ പണത്തിന്റെ മൂല്യം നന്നായിട്ട് അറിയാം എന്നാണ് റിയാസ് ഖാൻ പറയുന്നത്.

ഇരുവരും വിവാഹിതരായിട്ട് ഇപ്പോൾ 30 വർഷം തികഞ്ഞിരിക്കുകയാണ്. പക്ഷേ രണ്ടുപേരെയും കണ്ടാൽ പ്രായം തോന്നിക്കില്ല എന്നതാണ് ഏറ്റവും രസകരമായ ഒരു വസ്തുത. നിരവധി ആളുകൾ ആയിരുന്നു ഇവരുടെ വിവാഹ വാർഷിക ദിനത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇവർക്ക് രണ്ടു മക്കൾ ആണ് ഉള്ളത്. ഷാരിക്ക് ഹസൻ എന്നും ഷംഷാദ് ഹസൻ എന്നും ആണ് ഇവരുടെ പേരുകൾ.

Athul

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

5 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

5 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

5 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

5 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

6 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

6 hours ago