മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നായർ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നടി എന്നതിന് പുറമേ താരം ഒരു അവതാരകയും എഴുത്തുകാരിയും കൂടിയാണ്. മനം പോലെ മംഗല്യം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയിൽ ഇവർ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് താരം.
സീ കേരള ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറയുന്നത്. തന്റെ കുട്ടികൾക്ക് വേണ്ടി താൻ കാര്യങ്ങൾ പോലും ഉപേക്ഷിച്ചിട്ടുണ്ട് എന്നാണ് മീര പറയുന്നത്. സീരിയൽ മേഖലയിലെത്തിയ ശേഷമാണ് അഭിനയത്തെ സീരിയസ് ആയി കണ്ടുതുടങ്ങിയത് എന്നും താരം പറയുന്നു. കുട്ടികൾ ചെറുതായിരുന്ന സമയത്ത് താരം അഭിനയ മേഖലയിൽ നിന്നും മാറി നിന്നിട്ടുണ്ട്, കുട്ടികളെ കെയറിൽ വീടുവാൻ വേലക്കാരിയോടൊപ്പം ഇട്ടിട്ടു പോകുവാൻ ഒന്നും തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല എന്നാണ് മീര പറയുന്നത്. അതേസമയം അച്ഛനും അമ്മയും തനിക്ക് എപ്പോഴും കട്ട സപ്പോർട്ട് ആയിരുന്നു എന്നും താരം പറയുന്നു.
“ഞാൻ അത്ര തിരക്കുള്ള നടി ഒന്നുമല്ല. സീരിയൽ ഓഫർ വന്ന സമയത്ത് തന്നെ തിരുവനന്തപുരത്ത് ആണെങ്കിലേ ചെയ്യുകയുള്ളൂ എന്ന് പറഞ്ഞിരുന്നു. മക്കൾക്ക് അവരുടെ സ്പേസ് ഉണ്ട്. സീരിയൽ മേഖലയിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ ആണ് ഇതാണ് എൻറെ തൊഴിൽ എന്ന് ഞാൻ മനസ്സിലാക്കിയത്. ഇപ്പോൾ മറ്റൊരു ജോലിയെ കുറിച്ച് ആലോചിക്കുന്നില്ല. ഫാഷനിൽ വലിയ താല്പര്യമൊന്നുമില്ല. ഫോട്ടോ ഷൂട്ട് ഒക്കെ ചെയ്യുന്നത് വളരെ ബോർ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ടാണ് ഞാൻ ചെയ്യാത്തത്. ഡാൻസിൽ താല്പര്യമുണ്ട്” – താരം പറയുന്നു.
“സ്വന്തമായി ഒരു ബുക്ക് പബ്ലിഷ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ആണ് അതിന് കാരണം. അതിൽ കവിതകൾ എഴുതിയിടുമായിരുന്നു. അതിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീട് നാല് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തു. രണ്ട് ആൺകുട്ടികളാണ് ഉള്ളത്. എനിക്ക് അനോനിമസ് ആയി ജീവിക്കണം എന്നാണ് മൂത്തകുട്ടി പറയുന്നത്. അതേസമയം ഇളയ മകൻ 2 സിനിമയിൽ അഭിനയിച്ചിട്ടുണ്ട്” – മീര നായർ പറയുന്നു.