Film News

ക്രിസ്റ്റഫർ സിനിമയുടെ ടീസറിനെ കുറിച്ച് ദുൽഖർ സൽമാൻ പറയുന്നത് കേട്ടോ? സ്വന്തം വാപ്പയുടെ സിനിമയെക്കുറിച്ച് തന്നെ ഇങ്ങനെ പറയണം എന്ന് പ്രേക്ഷകർ

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫർ. സിനിമയുടെ ടീസർ കഴിഞ്ഞദിവസം ആയിരുന്നു പുറത്തുവന്നത്. ആറാട്ട് എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത് എന്ന പ്രത്യേകത ഉണ്ട്. ഇത് കൂടാതെ മോഹൻലാലിൻറെ മോൺസ്റ്റർ എന്ന സിനിമയ്ക്കും ആറാട്ട് എന്ന സിനിമയ്ക്കും തിരക്കഥ എഴുതിയ ഉദയകൃഷ്ണ ആണ് ഈ സിനിമയുടെയും തിരക്കഥ എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ ഭാഗത്തുനിന്നും വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു എന്നതാണ് വസ്തുത.

- Advertisement -

പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആണ് ഇന്നലെ ടീസർ പുറത്തുവന്നത്. സ്ഥിരം ബി ഉണ്ണികൃഷ്ണൻ ശൈലിയിലുള്ള ഒരു സിനിമയെ അല്ല. മാത്രവുമല്ല ഉദയകൃഷ്ണ ഇതിനുമുൻപ് എഴുതിയ തിരക്കഥകളുമായി ഒരു തരത്തിലുള്ള സാമ്യവും ഇതിനില്ല എന്നും വേണമെങ്കിൽ പറയാം. അത്രത്തോളം ഒരു പുതുമ അനുഭവപ്പെടുന്ന ടീസർ ആയിരുന്നു കഴിഞ്ഞദിവസം പുറത്തിറങ്ങിയത്.

ഒരു പോലീസുകാരന്റെ ബയോഗ്രഫി എന്ന പേരിലാണ് സിനിമ അറിയപ്പെടുന്നത്. ഒരു ട്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന സിനിമ ആയിരിക്കും ഇത് എന്നാണ് ടീസർ നൽകുന്ന സൂചനകൾ. അതേസമയം ടീസർ ഇറങ്ങിയതോടെ സിനിമയ്ക്ക് വലിയ രീതിയിലുള്ള പ്രതീക്ഷകളാണ് ഉയർന്നത്. അതേസമയം ഒരു വിഭാഗം ആളുകൾ വിമർശനവുമായി രംഗത് എത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്നത് മറ്റൊരു വസ്തുത. ഇപ്പോൾ സിനിമയെക്കുറിച്ച് ദുൽഖർ സൽമാൻ പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

“വളരെ ത്രില്ലിംഗ് ആയിട്ടുള്ള ടീസർ ആണ് ഇത്. ഒരുപാട് കൗതുകം ഉണർത്തുന്നു. ത്രില്ലറിനും ആക്ഷനും ഒരുപാട് പ്രാധാന്യം നൽകിയ പെർഫോമൻസുമായി ക്രിസ്റ്റഫർ ഇവിടെയുണ്ട്” – ഇതാണ് ടീസർ പങ്കുവെച്ചുകൊണ്ട് ദുൽഖർ സൽമാൻ കുറിച്ചത്. കൊള്ളാം, സ്വന്തം വാപ്പയുടെ സിനിമയെക്കുറിച്ച് തന്നെ ഇങ്ങനെ പറയണം കേട്ടോ എന്നാണ് പ്രേക്ഷകർ തമാശ രൂപത്തിൽ ഇപ്പോൾ പറയുന്നത്. നിങ്ങൾ തമ്മിൽ തമ്മിൽ പ്രമോഷൻ ചെയ്തു കളിക്കുകയാണ് അല്ലേ എന്നാണ് ഇപ്പോൾ ദുൽഖറിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും മലയാളികൾക്ക് പറയാനുള്ളത്.

Athul

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

3 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

3 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

3 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

4 hours ago