Film News

മലയാളികൾക്ക് ഒരിക്കൽ കൂടി അഭിമാനിക്കാം, പുത്തൻ നേട്ടം കരസ്ഥമാക്കി മഞ്ഞുമ്മൽ ബോയ്സ്, മലർത്തി അടിച്ചത് ദേവരകൊണ്ട പടത്തെ

മലയാള സിനിമയുടെ സീൻ മാറ്റും എന്ന് സംഗീതസംവിധായകൻ സുഷിൻ ശ്യാം പറഞ്ഞ സിനിമയായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. അത് ഇപ്പോൾ അക്ഷരാർത്ഥത്തിൽ സംഭവിച്ചിരിക്കുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും ഒരുമിച്ചായിരുന്നു ചിത്രം റിലീസ് ചെയ്തത്. കേരളത്തിൽ ലഭിച്ചതിനേക്കാൾ വലിയ റെസ്പോൺസ് ആയിരുന്നു ചിത്രത്തിന് തമിഴ്നാട്ടിൽ നിന്നും ലഭിച്ചത്. ഇപ്പോൾ ഏകദേശം ഒരു മാസത്തിനു ശേഷം ചിത്രം തെലുങ്കിലും റിലീസ് ചെയ്തിരിക്കുകയാണ്.

- Advertisement -

ഫെബ്രുവരി 22 തീയതി ആണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ചിത്രം 200 കോടിയിൽ അധികം ആണ് കരസ്ഥമാക്കിയത്. 200 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യത്തെ മലയാളം സിനിമ എന്ന പ്രത്യേകതയും ഉണ്ട്. മൈത്രി മൂവി മേക്കേഴ്സ് ആണ് സിനിമയുടെ തെലുങ്ക് പതിപ്പിന്റെ വിതരണ അവകാശം സ്വന്തമാക്കിയത്. കഴിഞ്ഞദിവസം നടന്ന പ്രിവ്യു ഷോയിൽ മികച്ച അഭിപ്രായം ആണ് കരസ്ഥമാക്കിയത്.

കഴിഞ്ഞദിവസം ആയിരുന്നു തെലുങ്കിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിട്ടുള്ള വിജയ് ദേവര കൊണ്ടയുടെ ചിത്രം റിലീസ് ചെയ്തത്. ദി ഫാമിലി സ്റ്റാർ എന്നാണ് സിനിമയുടെ പേര്. മോശം അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐ എം ഡി ബി റൈറ്റിംഗ് ആയി 5.4 മാത്രമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ സിനിമയുടെ റേറ്റിംഗ് 7.4 മാത്രമാണ്. എന്നാൽ മലയാളം സിനിമയായ മഞ്ഞുമ്മൽ ബോയ്സിന്റെ റേറ്റിംഗ് 7.8 ആണ്.

അതേസമയം തെലുങ്കന്മാർക്ക് ചില്ലറ അസൂയയും ഉണ്ട് എന്ന് പറഞ്ഞാൽ അതിശയോക്തി ആയിരിക്കില്ല. കാരണം മലയാളം പതിപ്പിനു മാത്രം 9.4 ആയിരുന്നു റേറ്റിംഗ് ലഭിച്ചത്. എന്നാൽ ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ് റേറ്റിംഗ് 7.8 ആയി കുറഞ്ഞിരിക്കുകയാണ്. തെലുങ്ക് ഫാൻസ് നടത്തിയ ബോധപൂർവ്വമായ ഡിഗ്രേഡിങ് ആണോ ഇതിനു കാരണം എന്നും സംശയിക്കേണ്ടതുണ്ട്.

Athul

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

5 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

6 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

6 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

6 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

6 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

6 hours ago