Film News

ഹിന്ദി അടിച്ചേൽപ്പിക്കാനാണ് തീരുമാനമെങ്കിൽ ഡൽഹിയിൽ എത്തി നിങ്ങളോട് അങ്ങനെ പറയും, അമിത് ഷാ നടത്തിയ പ്രതികരണത്തിൽ മറുപടിയുമായി ഉദയനിധി സ്റ്റാലിൻ, മലയാളത്തിലെ ഏതെങ്കിലും താരങ്ങൾക്ക് ഇത് പറയാനുള്ള നട്ടെല്ല് ഉണ്ടോ എന്ന് മലയാളികൾ

തമിഴ് സിനിമയിലെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ് ഉദയനിധി സ്റ്റാലിൻ. നിരവധി സിനിമകളിൽ ഇദ്ദേഹം നായകനായി അഭിനയിച്ചിട്ടുണ്ട്. അതിനു മുൻപ് തന്നെ തമിഴ് സിനിമയിലെ ഒരു പ്രശസ്ത പ്രൊഡ്യൂസർ ആണ് ഇദ്ദേഹം. അടുത്തിടെ ഇറങ്ങിയ വിക്രം അടക്കമുള്ള സിനിമകൾ ഇദ്ദേഹം ആയിരുന്നു വിതരണത്തിന് എത്തിച്ചത്. തമിഴിലെ ഒരുവിധം വലിയ സിനിമകൾ എല്ലാം തന്നെ ഇപ്പോൾ ഇദ്ദേഹമാണ് വിതരണത്തിന് എടുക്കുന്നത്. ഇത് കൂടാതെ രാഷ്ട്രീയത്തിലും വളരെ സജീവമാണ് ഇദ്ദേഹം.

- Advertisement -


ഡിഎംകെ പാർട്ടിയുടെ യുവഘടകത്തിന്റെ പ്രസിഡൻറ് കൂടിയാണ് ഇദ്ദേഹം. മാത്രവുമല്ല നിലവിലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ കൂടിയാണ് ഉദയനിധി സ്റ്റാലിൻ. മാരി സൽവരാജ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇപ്പോൾ ഇദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഫഹദ് ഫാസിൽ ആണ് ഈ സിനിമയിലേ വില്ലൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത് തൻറെ കരിയറിലെ അവസാനത്തെ സിനിമ ആയിരിക്കും എന്ന് ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി മുഴുവൻ സമയവും ഇദ്ദേഹം പൊളിറ്റിക്സിൽ കോൺസെൻട്രേറ്റ് ചെയ്യാൻ പോവുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

കുറച്ചു ദിവസങ്ങൾക്കു മുൻപ് അമിത് ഷാ നടത്തിയ ഒരു പ്രസ്താവന വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. ഹിന്ദി പ്രചാരണവുമായി ബന്ധപ്പെട്ട് ആയിരുന്നു ഇദ്ദേഹം ഈ പ്രസ്താവന നടത്തിയത്. നീറ്റ് പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകൾ ഹിന്ദിയിൽ ആക്കണം എന്നായിരുന്നു ഇദ്ദേഹം നടത്തിയ ആഹ്വാനം. ഇംഗ്ലീഷിലെ ബദലായി ഹിന്ദി രാജ്യത്തുടനീളം സംസാരിക്കണം എന്നുമായിരുന്നു ഇദ്ദേഹം നടത്തിയ പ്രസ്താവന. രാജ്യത്തുടനീളം ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു എങ്കിലും തമിഴ്നാട്ടിലാണ് ശക്തമായ പ്രതിഷേധം ഉണ്ടായത്.

കേരള മുഖ്യമന്ത്രി കേവലം ഒരു ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനം ഒതുക്കി. എന്നാൽ വളരെ ശക്തമായ രീതിയിൽ ആണ് തമിഴ്നാട് സർക്കാർ ഇതിനെതിരെയുള്ള പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഹിന്ദി അടിച്ചേൽപ്പിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് എംകെ സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഈ വിഷയത്തിൽ ഇപ്പോൾ ഉദയനി സ്റ്റാലിൻ നടത്തിയ പ്രതികരണവും ശ്രദ്ധിക്കപ്പെടുകയാണ്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണം എന്നും ഇല്ലെങ്കിൽ ഹിന്ദി തെരിയാത് പോടാ എന്ന പ്രചരണവുമായി ഡൽഹിയിൽ എത്തും എന്നുമാണ് ഡിഎംകെ നൽകുന്ന മുന്നറിയിപ്പ്.

Athul

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

4 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

4 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

5 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

5 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

6 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

6 hours ago