മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കിച്ച സുദീപ്. കന്നട സിനിമയിലെ പ്രമുഖ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്ക് എല്ലാവർക്കും തന്നെ ഇദ്ദേഹത്തെ സുപരിചിതമാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇദ്ദേഹം അഭിനയിച്ച ഒരു സിനിമ മാത്രം മതി ഇദ്ദേഹത്തെ എല്ലാകാലത്തും ഓർക്കാൻ എന്നതാണ്. രാജമൗലി സംവിധാനം ചെയ്ത ഈച്ച ആണ് ആ സിനിമ.
അതേസമയം കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു ഇദ്ദേഹം ഔദ്യോഗികമായി ഇദ്ദേഹത്തിന്റെ രാഷ്ട്രീയം വെളിപ്പെടുത്തിയത്. ബിജെപിയുമായി ഒത്തുചേർന്ന് പ്രവർത്തിക്കും എന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ഇപ്പോൾ ഇദ്ദേഹത്തിനെതിരെ ഒരു വിഭാഗം ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. മെയ് പതിമൂന്നാം തീയതി ആണ് കർണാടകയിൽ ഇലക്ഷൻ നടക്കുന്നത്. അതുവരെ ഇദ്ദേഹത്തിന്റെ സിനിമകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നാണ് ഒരു വിഭാഗം ആളുകളുടെ ആവശ്യം.
ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിലെ വിവരമില്ലാത്ത അണികളാണ് പറഞ്ഞത് എങ്കിൽ പോട്ടെ എന്ന് വയ്ക്കാമായിരുന്നു. എന്നാൽ കർണാടകയിലെ ശിവമോകയിലെ അഭിഭാഷകർ ആണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുപോലെ ഒരു ആവശ്യം ഉന്നയിച്ചുകൊണ്ട് കത്തെഴുതിയത്. വിവരമുള്ളവർ എന്ന് നമ്മൾ കരുതുന്നവർ ആണ് അഭിഭാഷകർ. അവരുടെ ഭാഗത്തുനിന്നും ഇതുപോലെയുള്ള വെളിവില്ലായ്മ വരുന്നതിൽ വലിയ അത്ഭുതമാണ് എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്.
അതേസമയം ഇദ്ദേഹത്തിന്റെ സിനിമകൾക്കും പരിപാടികൾക്കും വോട്ടർമാരുടെ മനസ്സിൽ സ്വാധീനം ചെലുത്താൻ സാധിക്കും എന്നും അത് ബിജെപിയെ തിരഞ്ഞെടുപ്പിൽ സഹായിക്കും എന്നുമൊക്കെയാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. അതേ സമയം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇതുപോലെയുള്ള അന്ധവിശ്വാസം വെച്ചുപുലർത്തുന്ന ആളുകൾ ഉണ്ടോ എന്നും സിനിമക്കാർക്ക് ആളുകളുടെ മനസ്സിൽ വലിയ രീതിയിലുള്ള സ്വാധീനം ഒന്നും ചെലുത്താൻ സാധിക്കില്ല എന്നത് ഒരു കോമൺസെൻസ് ആണ് എന്നുമാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ പറയുന്നത്.