മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് എസ് എസ് രാജമൗലി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കൊമോഷൻ സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. കഴിഞ്ഞ 15 വർഷക്കാലമായി ഇദ്ദേഹം തെലുങ്ക് സിനിമയിൽ സജീവ സാന്നിധ്യമാണ്. ഇദ്ദേഹത്തിൻറെ ആദ്യ സിനിമകൾ മുതൽ എല്ലാ സിനിമകളും മലയാളത്തിലും മൊഴിമാറ്റം ചെയ്തുകൊണ്ട് എത്തിയിരുന്നു. അതുകൊണ്ടുതന്നെ മലയാളികൾക്കും ഇദ്ദേഹത്തെ സുപരിചിതമാണ് പണ്ടുമുതൽ തന്നെ.
ബാഹുബലി എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം ഒരു പാൻ ഇന്ത്യൻ ഡയറക്ടർ ആയി മാറിയത്. ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു ആർ ആർ ആർ. കഴിഞ്ഞവർഷത്തെ ഏറ്റവും വലിയ വിജയ സിനിമകളിൽ ഒന്നായിരുന്നു ഇത്. ആയിരം കോടി രൂപയ്ക്ക് മുകളിൽ സിനിമ കളക്ഷൻ നേടിയെങ്കിലും സിനിമ വിചാരിച്ച റേഞ്ചിൽ എത്തിയില്ല എന്നാണ് പൊതുവേ ഉള്ള അഭിപ്രായം. രാജമൗലി സിനിമകളിൽ ഏറ്റവും മോശം സിനിമ ഇതാണ് എന്ന അഭിപ്രായവും ഉണ്ട്.
അതേസമയം സിനിമയ്ക്ക് അപ്രതീക്ഷിതമായി മറ്റൊരു സ്ഥലത്തുനിന്നും പോസിറ്റീവ് റെസ്പോൺസുകൾ ലഭിക്കുകയായിരുന്നു. അമേരിക്കൻ ഓഡിയൻസ് ഈ സിനിമയെ രണ്ടു കൈക്കൊണ്ടും ഏറ്റെടുക്കുകയായിരുന്നു. വളരെ മികച്ച വിജയമായി മാറി ചിത്രം അമേരിക്കൻ ബോക്സ് ഓഫീസിൽ. അതേ സമയം ഇപ്പോൾ രാജമൗലി പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
താൻ എപ്പോഴും പണത്തിനു വേണ്ടിയാണ് സിനിമയെടുക്കുന്നത് എന്നാണ് സംവിധായകൻ പറയുന്നത്. ആർ ആർ ആർ ഒരു കൊമേർഷ്യൻ സിനിമയാണ് എന്നും എന്നാൽ അതിന് അവാർഡുകൾ ലഭിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട് എന്നും ഇദ്ദേഹം പറയുന്നു. സിനിമ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെടാത്തതിൽ നിരാശയുണ്ട് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയിലെ ഒരു പാട്ടിന് അടുത്തിടെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു. എം എം കീരവാണി ആണ് സിനിമയിലെ പാട്ടുകൾ ഒരുക്കിയത്. അതേസമയം സിനിമ ബിസിനസിന് വേണ്ടിയാണ് എന്ന് മോഹൻലാൽ കുറച്ചു നാളുകൾക്ക് മുമ്പ് പറഞ്ഞപ്പോൾ അദ്ദേഹത്തെ തെറി വിളിച്ച ആളുകളാണ് ഇപ്പോൾ രാജമൗലിയെ അഭിനന്ദിക്കുന്നത് എന്നാണ് ലാലേട്ടൻ ആരാധകർ പറയുന്നത്.