Automobile

ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ വില വര്‍ധിപ്പിച്ച് നിര്‍മാതാക്കളായ ടൊയോട്ട

ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ വില വര്‍ധിപ്പിച്ച് നിര്‍മാതാക്കളായ ടൊയോട്ട. ആഭ്യന്തര വിപണിയില്‍ 1.14 ലക്ഷം രൂപയുടെ വര്‍ധനവാണ് മോഡലില്‍ വരുത്തിയിരിക്കുന്നത്. 2022 ജൂലൈ 1 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അറിയിച്ചു. ജാപ്പനീസ് വാഹന നിര്‍മാതാവ് കഴിഞ്ഞ വര്‍ഷമാണ് ഫോര്‍ച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെ ലെജന്‍ഡര്‍ 4×2 വേരിയന്റ് പ്രാദേശികമായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

- Advertisement -

കഴിഞ്ഞ വര്‍ഷം അവസാനം, ടൊയോട്ട ഫോര്‍ച്യൂണറിന്റെ ലൈനപ്പിലേക്ക് ലെജന്‍ഡറിന്റെ 4×4 വേരിയന്റ് ചേര്‍ത്തിരുന്നു. ഇത് ക്ലാസ്-ലീഡിംഗ് സെവന്‍ സീറ്റര്‍ എസ്‌യുവിയുടെ ടോപ്പ്-എന്‍ഡ് വില വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഫോര്‍ച്യൂണറിന്റെ GR സ്‌പോര്‍ട്ട് വേരിയന്റും ഇന്ത്യയില്‍ ടൊയോട്ട അവതരിപ്പിക്കുകയുണ്ടായി.bഈ പതിപ്പിന് 31.79 ലക്ഷം രൂപ മുതല്‍ 48.43 ലക്ഷം (എക്‌സ്‌ഷോറൂം) രൂപ വരെയായിരുന്നു വില. ഇതില്‍ 4×2 വേരിയന്റുകള്‍ക്ക് 61,000 രൂപയും, 4×4 ഗ്രേഡുകള്‍ക്ക് 80,000 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

GR-സ്പോര്‍ട്, ലെജന്‍ഡര്‍ വേരിയന്റുകള്‍ക്ക് 1.14 ലക്ഷം രൂപയുടെ വലിയ വര്‍ധനവാണ് ഉണ്ടായത്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, 4×2 MT പെട്രോള്‍, 4×2 AT പെട്രോള്‍, 4×2 MT ഡീസല്‍, 4×2 AT ഡീസല്‍ എന്നിങ്ങനെയുള്ള ടൊയോട്ട ഫോര്‍ച്യൂണര്‍ വകഭേദങ്ങളുടെ വിലയില്‍ 61,000 രൂപ വര്‍ധിപ്പിച്ചു. 4×4 മാനുവല്‍ ഡീസല്‍, 4×4 ഓട്ടോമാറ്റിക് ഡീസല്‍ പതിപ്പുകള്‍ക്ക് 80,000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 4×2 AT 2.8 ലെജന്‍ഡര്‍, 4×4 ഓട്ടോമാറ്റിക് 2.8 ലെജന്‍ഡര്‍, GR-സ്‌പോര്‍ട്ട് ഓട്ടോമാറ്റിക് എന്നിവയുടെ വില 1.14 ലക്ഷം രൂപയും കമ്പനി വര്‍ധിപ്പിച്ചു.

ടു-ടോണ്‍ കാബിന്‍ തീം, സീക്വന്‍ഷ്യല്‍ എല്‍ഇഡി ടേണ്‍ സിഗ്‌നലുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ക്വാഡ്-എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഏഴ് എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ സിസ്റ്റം, വെന്റിലേറ്റഡ് ഡ്രൈവര്‍, കോ-പാസഞ്ചര്‍ സീറ്റുകള്‍ എന്നിവയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ ചില പ്രധാന ഹൈലൈറ്റുകള്‍. 18 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍, പിയാനോ ബ്ലാക്ക് ഫിനിഷ്ഡ് ഫ്രണ്ട് ഗ്രില്‍, ഒമ്പത് ഇഞ്ച് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, 11-സ്പീക്കര്‍ JBL ഓഡിയോ മുതലായവയും വാഹനത്തില്‍ ഇടംപിടിക്കുന്നു. ടൊയോട്ട ഒരു ഹൈബ്രിഡ് പവര്‍ട്രെയിനോടുകൂടിയ ഒരു പുതിയ ഫോര്‍ച്യൂണറിനായി പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അത് സമീപഭാവിയില്‍ ഈ പതിപ്പ് അരങ്ങേറ്റം കുറിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Anu

Recent Posts

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ്

ഇന്ന് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ പിറന്നാളാഘോഷിക്കുകയാണ്. ഇദ്ദേഹത്തിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെ…

6 hours ago

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

7 hours ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

10 hours ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

20 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

22 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

22 hours ago