ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജപുത്തിന്റെ മരണം ഇന്നും ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. വാടകയ്ക്ക് താമസിക്കുന്ന മുംബൈയിലെ ഫ്ലാറ്റില്‍ ആയിരുന്നു സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറെ കാലങ്ങളായി ഇദ്ദേഹം ഡിപ്രഷനില്‍ ആയിരുന്നുവെന്നും ഇതാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
നടന്റെ പ്രിയപ്പെട്ട ദിനങ്ങളിലെല്ലാം സഹോദരി ശ്വത സിംഗ് പോസ്റ്റുമായി എത്താറുണ്ട്. കഴിഞ്ഞ ദിവസം സുശാന്തിന്റെ പിറന്നാള്‍ ദിനത്തിലും സഹോദരനെ കുറിച്ച് പറഞ്ഞ് ശ്വത എത്തി.
View this post on Instagram
പിറന്നാള്‍ ദിനത്തില്‍ സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കീര്‍ത്തി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
‘പിറന്നാള്‍ ആശംസകള്‍ സഹോദരാ. നീ എവിടെയാണെങ്കിലും എപ്പോഴും സന്തോഷമായി ഇരിക്കൂ, നീ കൈലാസത്തില്‍ ശിവ ഭഗവാനുമായി ചുറ്റിക്കറങ്ങുകയാണെന്ന് എനിക്ക് തോന്നുന്നു. ഞങ്ങള്‍ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു. ചില സമയങ്ങളില്‍ നീ താഴേക്ക് നോക്കണം, നീ എത്രമാത്രം മാജിക്കാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് കാണണം. നിന്നെ പോലെ തന്നെ സ്വര്‍ണ ഹൃദയമുള്ള നിരവധി സുശാന്തുമാര്ക്ക് നീ ജന്മം നല്കി. എന്റെ മോനേ ഞാന്‍ നിന്നെക്കുറിച്ച് അഭിമാനിക്കുന്നു. എപ്പോഴും അങ്ങനെ ആയിരിക്കും’, എന്നാണ് ശ്വേത കുറിച്ചത്. ഒപ്പം സുശാന്തിന് ഒപ്പമുള്ള ഫോട്ടോയും അവര്‍ പങ്കുവച്ചിട്ടുണ്ട്.