Film News

അവിടെയും ഇവിടെയും തൊടാതെ ഒരു ആശംസ, സുരേഷ് ഗോപിയുടെ വിജയത്തിൽ മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ

കേരളത്തിൽ ഇന്ന് ചരിത്രം തുറന്നിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായി ഒരു ലോക്സഭാംഗം ബിജെപിക്ക് കേരളത്തിൽ നിന്നും ഉണ്ടാവുകയാണ്. തൃശ്ശൂർ മണ്ഡലത്തിൽ നിന്നുമാണ് സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥിയായി ജയിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം ഇതേ മണ്ഡലത്തിൽ നിന്നും പരാജയപ്പെടുന്നു. എങ്കിലും പിൻവാങ്ങാതെ ഇദ്ദേഹം ഈ മണ്ഡലത്തിൽ തന്നെ കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരികയായിരുന്നു. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിൻറെ വിജയം അർഹിച്ചതാണ് എന്നാണ് മലയാളികൾ പറയുന്നത്.

- Advertisement -

അതേസമയം ഇദ്ദേഹത്തിന്റെ വിജയത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് വളരെ കുറച്ചു പ്രയർ മാത്രമാണ് സിനിമ മേഖലയിൽ നിന്നും ഇതുവരെ വന്നിട്ടുള്ളത്. ഇദ്ദേഹം ബിജെപി സ്ഥാനാർത്ഥി ആയതുകൊണ്ട് തന്നെ ആശംസകൾ അറിയിച്ചാൽ അത് തങ്ങളുടെ കരിയറിനെ ബാധിക്കുമോ എന്ന ഭയം യുവ നടന്മാർക്കും നടിമാർക്കും ഉണ്ടാവാം എന്നാണ് പ്രേക്ഷകർ പറയുന്നത്. ഏകദേശം ഒരു മണിക്കൂർ മുമ്പായിരുന്നു മോഹൻലാൽ വിജയാശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. പ്രിയപ്പെട്ട സുരേഷിനെ വിജയാശംസകൾ എന്ന ഒറ്റവാക്കിൽ ആയിരുന്നു മോഹൻലാൽ പ്രതികരണം നടത്തിയത്.

അതേസമയം മമ്മൂട്ടി ഈ വിഷയത്തിൽ പ്രതികരിക്കുമോ എന്നായിരുന്നു മലയാളികൾ എല്ലാവരും ഒറ്റുനോക്കി കൊണ്ടിരുന്നത്. കുറച്ചുനാളുകൾക്കു മുൻപ് വരെ സംഘപരിവാർ അനുകൂലുകൾ മമ്മൂട്ടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു നടത്തിയത്. പുഴു എന്ന സിനിമയിൽ മമ്മൂട്ടി ആവശ്യപ്പെട്ട പ്രകാരമാണ് ഹിന്ദുവിരുദ്ധത സീനുകൾ ഉൾപ്പെടുത്തിയത് എന്ന് ആ സിനിമയുടെ നിർമ്മാതാവിന്റെ മുൻ പങ്കാളി വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുറന്നായിരുന്നു സംഘപരിവാർ അനുകൂലികൾ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തിയത്.

“വിജയത്തിൽ പ്രിയ സുരേഷിന് ഹൃദയം നിറഞ്ഞ ആശംസകൾ” എന്നാണ് മമ്മൂട്ടി ആശംസകൾ ആയി രേഖപ്പെടുത്തിയത്. അതേസമയം വളരെ ഡിപ്ലോമാറ്റിക് ആയിട്ടാണ് മമ്മൂട്ടിയും മോഹൻലാലും ഈ വിഷയം സ്വീകരിച്ചത് എന്നാണ് പ്രേക്ഷകർ പറയുന്നത്. അമിതമായി ആശംസകൾ നേർന്നാൽ സംഘപരിവാർ അനുകൂലികൾ ആണോ ഇവർ രണ്ടുപേരും എന്ന തരത്തിൽ വായനകൾ ഉണ്ടായേക്കും. മാത്രവുമല്ല സംഘപരിവാർ കേരളത്തിൽ നിന്നും നേടുന്ന ആദ്യ വിജയം ആണ് ഇത്. അതുകൊണ്ടുതന്നെ ഇനി സംഘപരിവാറിനെതിരെ വലിയ രീതിയിലുള്ള മുൻകരുതൽ ആയിരിക്കും കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികൾ സ്വീകരിക്കുക എന്നത് മമ്മൂട്ടിക്കും മോഹൻലാലിനും അറിയാം എന്നാണ് പ്രേക്ഷകർ പറയുന്നത്. അതുകൊണ്ടുതന്നെ ഇതൊരിക്കലും തങ്ങളുടെ സിനിമകളെ ബാധിക്കാതിരിക്കാൻ വളരെ ചെറിയ വാക്കുകളിൽ ആണ് മമ്മൂട്ടിയും മോഹൻലാലും ആശംസകൾ അറിയിച്ചത് എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്.

Athul

Recent Posts

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

2 hours ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

4 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

4 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

15 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

16 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

16 hours ago