മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു വേഷം നൽകിയാലും ഇദ്ദേഹം അത് വളരെ മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യും. ഇതുപോലെ വെറൈറ്റി വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു നടൻ മലയാളത്തിൽ ഇല്ല എന്നാണ് എല്ലാവരും പറയുന്നത്.
അതേസമയം ഇന്ന് രാവിലെ ആയിരുന്നു ഇദ്ദേഹത്തിൻറെ മകൻ അന്തരിച്ചത്. വ്യാഴാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിക്കുന്നത്. 37 വയസ്സ് മാത്രം ആയിരുന്നു മകൻറെ പ്രായം. മൂന്ന് മക്കൾ ആണ് സിദ്ദിഖിന് ഉണ്ടായിരുന്നത്. അതിൽ മൂത്ത വ്യക്തിയാണ് റാഷിൻ. മാനസികമായ വെല്ലുവിളികൾ ഇദ്ദേഹം നേരിട്ടിരുന്നു. സ്പെഷ്യൽ ചൈൽഡ് എന്നാണ് സിദ്ദിഖ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചു കൊണ്ടിരുന്നത്.
കഴിഞ്ഞവർഷം നവംബർ 26ന് സാപ്പിയുടെ പിറന്നാളാഘോഷങ്ങൾ നടന്നിരുന്നു. ഇതിൻറെ ചിത്രങ്ങളെല്ലാം തന്നെ വാപ്പ സിദ്ദിഖ് സമൂഹം മാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു. ഇത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ദിവസം ചെല്ലുംതോറും സ്ഥാപിക്കുക പ്രായം കുറയുന്നു എന്നായിരുന്നു അനുജൻ ഷഹീൻ പിറന്നാൾ ദിനത്തിൽ പറഞ്ഞത്.
അതേസമയം സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെ ആണ് ഇദ്ദേഹം ഈ പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. “സാപ്പി മോനേ, ഇപ്പോഴും കണ്ണിൽ ഇരിക്കുന്നടാ” എന്നായിരുന്നു മമ്മൂട്ടി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്. അതേസമയം മമ്മൂട്ടിയുടെ അക്കൗണ്ടിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വൈകാരികമായ വാക്കുകൾ ആണ് ഇത് എന്നാണ് നിരവധി ആരാധകരും പ്രേക്ഷകരും പറയുന്നത്.