Film News

സുരേഷ് ഗോപിയെ കുറിച്ച് പ്രമുഖ പാർട്ടിയുടെ നേതാവ് പറയുന്നത് കേട്ടോ? അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഈ പറഞ്ഞതിനോട് പൊരുത്തപ്പെടാതിരിക്കാൻ വയ്യ എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സുരേഷ് ഗോപി. ഒരു നടൻ എന്നതുപോലെ തന്നെ ഇദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ കൂടിയാണ്. മലയാളികൾ പൊതുവെ അകറ്റി നിർത്തുന്ന രാഷ്ട്രീയമാണ് സംഘപരിവാർ രാഷ്ട്രീയം. ഇതേ രാഷ്ട്രീയം പിന്തുടരുന്ന വ്യക്തിയാണ് സുരേഷ് ഗോപി എങ്കിലും മലയാളികൾക്കിടയിൽ ഇദ്ദേഹത്തിന് ഒരു പ്രത്യേക റെസ്പെക്ട് ഉണ്ട് എന്നതാണ് വസ്തുത. കാരണം ഇദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തന്നെ. എംപി ഫണ്ട് ഉപയോഗിച്ചുകൊണ്ടും പേഴ്സണൽ ഫണ്ട് ഉപയോഗിച്ചു കൊണ്ടും ഇദ്ദേഹം കേരളത്തിൽ ഉടനീളം നിരവധി നന്മപ്രവർത്തനങ്ങൾ ആണ് ചെയ്തിട്ടുള്ളത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. കേരളത്തിലെ ജനങ്ങൾക്കിടയിൽ ഇദ്ദേഹത്തിന് വലിയ രീതിയിലുള്ള ഇമേജ് ആണ് ഇപ്പോൾ ഉള്ളത്.

- Advertisement -

ഇപ്പോൾ ഇദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് എത്തുകയാണ് ബിജെപി നേതാവ് പി ആർ ശിവശങ്കർ. ഫേസ്ബുക്ക് വഴിയാണ് ഇദ്ദേഹം ഇദ്ദേഹത്തിൻറെ അഭിപ്രായം രേഖപ്പെടുത്തിയത്. സുരേഷ് ഗോപി ഒരുപാട് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട് എങ്കിലും ഒരെണ്ണത്തിൽ പോലും വിജയിച്ചിട്ടില്ല. അദ്ദേഹം ഇപ്പോഴും ഒരു എംപിയും മന്ത്രിയും ആയിട്ടില്ല. പാർട്ടി നൽകുന്ന ഒരു പദവി പോലും ആഗ്രഹിക്കാത്ത വ്യക്തിയാണ് സുരേഷ് ഗോപി എന്നാണ് ശിവസങ്കർ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ പറയുന്നത്.

Web

ഇതുവരെ എംപിയും മന്ത്രിയും ആകുവാൻ സാധിച്ചില്ല എങ്കിലും ജനങ്ങളുടെ റിയൽ ലൈഫ് ഹീറോ ആണ് സുരേഷ് ഗോപി എന്നാണ് ഇദ്ദേഹം പറയുന്നത്. അനേകായിരം ആളുകൾക്ക് സുരേഷ് ഗോപി ഒരു സഞ്ചരിക്കുന്ന സേവാഭാരതി ആണ് എന്നാണ് ശിവശങ്കർ പറയുന്നത്. സ്വയം അധ്വാനിച്ച് ഉണ്ടാക്കിയ പണംകൊണ്ട് സേവനം നടത്തുന്ന ഒരു മനുഷ്യനെ താൻ ഇതുവരെ കണ്ടിട്ടില്ല എന്നും ശിവശങ്കർ കുറിപ്പിൽ വ്യക്തമായി പറയുന്നു. പൊതു ഖജനാവിൽ നിന്നും ഉള്ള ഫണ്ട് എടുത്തുകൊണ്ട് ബസ് സ്റ്റോപ്പ് നിർമ്മിച്ചാൽ അതിനുമുകളിൽ വെണ്ടയ്ക്ക അക്ഷരത്തിൽ തങ്ങളുടെ പേര് കൊത്തിവയ്ക്കുന്ന രാഷ്ട്രീയക്കാർ ഉള്ള നാടാണ് കേരളം എന്നും അവിടെയാണ് സുരേഷ് ഗോപി വ്യത്യസ്തനാകുന്നത് എന്നുമാണ് ശിവശങ്കർ പറയുന്നത്.

സ്വന്തം പണം കൊണ്ട് സുരേഷ് ഗോപി വീട് നിർമ്മിച്ചു നൽകിയിട്ടുണ്ട്. ജപ്തിയിൽ നിന്നും ഒരുപാട് ആളുകളെ കരകയറ്റിയിട്ടുണ്ട്. അനേകായിരം കുടുംബങ്ങൾക്കും മനുഷ്യന്മാർക്കും പുതുജീവൻ ഇദ്ദേഹം നൽകിയിട്ടുണ്ട്. മലയാളികളുടെ അഭിമാനവും അത്ഭുതവും ആണ് സുരേഷ് ഗോപി എന്നാണ് പി. ആർ ശിവ ശങ്കർ പറയുന്നത്. അതേസമയം നിരവധി ആളുകൾ ആണ് കുറിപ്പിന് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്.

Athul

Recent Posts

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

2 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

3 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

3 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

5 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

7 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

9 hours ago