Film News

പട എന്ന സിനിമയെക്കുറിച്ച് വിഖ്യാത സംവിധായകൻ അനുരാഗ് കശ്യപ് പറയുന്നത് കേട്ടോ? ഈ സിനിമയ്ക്ക് ഇതിലും വലിയ ഒരു അംഗീകാരം ഇനി കിട്ടാനില്ല എന്ന് മലയാളികൾ

2 ആഴ്ച മുമ്പ് റിലീസ് ചെയ്ത ചിത്രമായിരുന്നു പടം. കമൽ കെ എം ആണ് സിനിമയുടെ സംവിധാനം നിർവ്വഹിച്ചത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രം തിയേറ്ററുകളിൽ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. നിരവധി ആളുകൾ ആയിരുന്നു സിനിമയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. അടുത്തിടെ തമിഴിലെ വിഖ്യാത സംവിധായകൻ പാ രഞ്ജിത്ത് പട എന്ന സിനിമയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോൾ ബോളിവുഡിൽ നിന്നും അടക്കം സംവിധായകനാണ് സിനിമയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

- Advertisement -

സംവിധായകൻ അനുരാഗ് കശ്യപ് ആണ് ഇപ്പോൾ സിനിമയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തിൻ്റെ ശക്തമായ ആവിഷ്കാരമാണ് ചിത്രം പറയുന്നത് എന്നാണ് അനുരാഗ് ഇൻസ്റ്റഗ്രാമിൽ എഴുതിയത്. സിനിമ ഇപ്പോൾ തിയേറ്ററുകളിൽ ഉണ്ട് എന്നും നിർബന്ധമായും കാണണം എന്നും ആണ് ഇദ്ദേഹം അഭ്യർത്ഥിക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ശക്തവും രസകരവും ആയിട്ടുള്ള ആവിഷ്കാരമാണ് സിനിമയുടേത് എന്നാണ് ഇദ്ദേഹം പറയുന്നത്. നിരവധി ട്വിസ്റ്റുകൾ അടങ്ങിയിട്ടുള്ള മലയാള സിനിമയുടെ ഗോഡ് ഡേ ആഫ്റ്റർ നൂൺ ആണ് പട എന്നാണ് അനുരാഗ് കശ്യപ് ഇൻസ്റ്റഗ്രാമിൽ എഴുതിയത്.

വലിയ ഒരു താരനിര തന്നെയാണ് സിനിമയിലുള്ളത്. കുഞ്ചാക്കോ ബോബനാണ് ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനായകൻ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നത്. അതേസമയം ജോജു ജോർജ് ആണ് മറ്റൊരു വളരെ പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സംവിധായകൻ ദിലീഷ് പോത്തൻ കൂടി ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. എന്തായാലും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

1996 വർഷത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അന്നത്തെ പാലക്കാട് കളക്ടറെ ഒരു കൂട്ടം ആളുകൾ തടഞ്ഞ് വെച്ചിരുന്നു. അയ്യങ്കാളി പടയിലെ ആളുകളായിരുന്നു കളക്ടറെ തടഞ്ഞുവെച്ചത്. ആദിവാസി ഭൂ നിയമം പിൻവലിക്കണമെന്ന് ആയിരുന്നു ഇവരുടെ ആവശ്യം. ഇടതു വലതു മുന്നണികൾ ഐകകണ്ഠ്യേന പാസാക്കിയ ഒരു ആദിവാസി വിരുദ്ധ നിയമം ആയിരുന്നു ഇത്. കെ ആർ ഗൗരിയമ്മ മാത്രമായിരുന്നു ഈ നിയമത്തെ എതിർത്തുകൊണ്ട് രംഗത്തെത്തിയത്. കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുവാൻ ആയിരുന്നു ഈ നിയമം പാസാക്കിയത് എന്നാണ് വിമർശനം.

Athul

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

2 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

2 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

13 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

14 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

14 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

16 hours ago