Film News

മഞ്ഞുമ്മൽ ബോയ്സ് കണ്ടിട്ട് പ്രേമം സംവിധായകൻ അൽഫോൺസ് പുത്രൻ പറയുന്നത് ഇങ്ങനെ, ഗോൾഡ് പരാജയപ്പെട്ടതിനു ശേഷം ഇദ്ദേഹം പറയുന്നത് മുഴുവൻ പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ ആണല്ലോ എന്ന് പ്രേക്ഷകർ

മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. 200 കോടി എന്ന റെക്കോർഡ് കളക്ഷൻ ആണ് ഈ സിനിമ നേടിയത്. അതിൽ 100 കോടി വന്നത് തമിഴ്നാട്ടിൽ നിന്നാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. ഇപ്പോൾ ഈ സിനിമയെക്കുറിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ പറയുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമ ഒരു ഓസ്കാർ അവാർഡ് എങ്കിലും അർഹിക്കുന്നുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്.

- Advertisement -

അഥവാ ഈ സിനിമയ്ക്ക് ഓസ്കാർ ലഭിച്ചിട്ടില്ല എങ്കിൽ ഓസ്കാർ പുരസ്കാരങ്ങളിൽ ഉള്ള വിശ്വാസം തന്നെ നഷ്ടപ്പെടും എന്നാണ് അൽഫോൻസ് പുത്രൻ പറയുന്നത്. സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു ഇദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഇദ്ദേഹത്തിൻറെ പ്രസ്താവന ഇങ്ങനെ – “മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ തീർച്ചയായും ഓസ്കാർ അവാർഡ് അർഹിക്കുന്നതാണ്. എന്തൊരു ഗംഭീര സിനിമയാണ് ഇത്. ഒരു സർവൈവൽ ത്രില്ലർ. മുഴുവനായും മികച്ച രീതിയിൽ നിർമ്മിക്കപ്പെട്ട ഒരു സിനിമ. ഈ സിനിമയ്ക്ക് ഓസ്കാർ ലഭിച്ചില്ല എങ്കിൽ ഓസ്കാർ പുരസ്കാരങ്ങളിൽ ഉള്ള വിശ്വാസം തന്നെ നഷ്ടപ്പെടുന്നു.

മലയാള സിനിമയെ അഭിമാനപൂരിതമാക്കിയതിൽ സംവിധായകൻ ചിദംബരത്തിനും ടീമിനും ഒരുപാട് നന്ദിയും. എനിക്ക് ഇന്നാണ് സിനിമ കാണാൻ സാധിച്ചത്. സിനിമ കാണാൻ വൈകിയതിൽ നിങ്ങൾ ക്ഷമിക്കണം. യഥാർത്ഥ സംഭവത്തിൽ അകപ്പെട്ടവർ നേരിടേണ്ടിവന്ന വേദന ഇനി വേറെ ഒരാൾക്കും വരാതിരിക്കട്ടെ” – ഇതാണ് അൽഫോൺസ് പുത്രൻ സമൂഹമാധ്യമങ്ങളിൽ എഴുതിയത്. അതേസമയം ഇതിനെതിരെ വലിയ രീതിയിലുള്ള ട്രോൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.

ഇത് ആദ്യമായിട്ടല്ല അൽഫോൻസ് പുത്രൻ ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നത്. കഴിഞ്ഞ കുറെ നാളുകളായി ഇദ്ദേഹത്തിൻറെ അക്കൗണ്ടുകളിൽ വരുന്ന പോസ്റ്റുകൾ ഇതുപോലെയുള്ളതാണ്. പരസ്പരബന്ധം ഇല്ലാത്ത പോസ്റ്റുകൾ ആണ് വരുന്നതിൽ അധികവും. അതേസമയം ഗോൾഡ് എന്ന സിനിമയാണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്. സിനിമ ഒരു കനത്ത പരാജയമായിരുന്നു. ഇതിനുശേഷമാണ് ഇദ്ദേഹം ഇതുപോലെ പരസ്പരം ബന്ധമില്ലാത്ത പോസ്റ്റുകൾ നടത്താൻ തുടങ്ങിയത് എന്നാണ് എല്ലാവരും പറയുന്നത്.

Athul

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

1 hour ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

2 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

2 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

2 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

3 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

5 hours ago