മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്. സാന്ത്വനം കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയായിരുന്നു ഇദ്ദേഹം. സന്ദർഭം നോക്കാതെ പലതും വിളിച്ചു പറയും എങ്കിലും ഒരു ശുദ്ധനായിരുന്നു കണ്ണൻ എന്ന കഥാപാത്രം. അവസാനം കുടുംബത്തിൽ ഒരുപാട് പ്രശ്നങ്ങൾക്കും കണ്ണൻ തന്നെ കാരണമായി. പരമ്പര അവസാനിച്ചിട്ട് കുറച്ചു മാസങ്ങളായി എങ്കിലും ഇപ്പോഴും ഈ കഥാപാത്രങ്ങളെ സ്നേഹിക്കുന്നതിൽ നിന്നും പ്രേക്ഷകർ പുറകോട്ട് പോയിട്ടില്ല.
അതേസമയം ഇപ്പോൾ ഒരു പുതിയ സന്തോഷം വാർത്ത അറിയിക്കുകയാണ് അച്ചു. തനിക്ക് ഒരു സംവിധായകൻ ആകുവാനാണ് ആഗ്രഹം എന്ന് അച്ചു നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. സാന്ത്വനം പരമ്പര നടന്നുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ അച്ചു ഇത് പറഞ്ഞിരുന്നു. സാന്ത്വനത്തിലെ മറ്റ് ആർട്ടിസ്റ്റുകളെ വെച്ച് പല കോപ്രായങ്ങളും കാണിക്കുന്ന വീഡിയോ ഇദ്ദേഹം തന്നെ സമൂഹമാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഞാനൊരു സിനിമ സംവിധാനം ചെയ്യും എന്നും അതിൽ അഞ്ജലി ആയിരിക്കും നായിക എന്നുമാണ് അച്ചു ഇടയ്ക്കിടെ പറയാറുള്ളത്. ഗോപിക അനിൽ ആണ് അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ ഇതേ അച്ചു തന്നെ അപ്പുവിനെ വെച്ച് കഥകൾ പ്ലാൻ ചെയ്യുകയും ചെയ്യും. രക്ഷ രാജ് എന്ന നടിയാണ് അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
അതേസമയം ഇപ്പോൾ അച്ചു തന്റെ സ്വപ്നത്തിലേക്ക് നടന്ന് നടക്കുകയാണ്. തൻറെ സംവിധാനത്തിൽ ഒരുങ്ങാൻ പോകുന്ന ഒരു പ്രോജക്ടിനെ കുറിച്ചാണ് ഇപ്പോൾ ഇദ്ദേഹം സംസാരിക്കുന്നത്. “അവസാനം അത് ഒഫീഷ്യൽ ആയിരിക്കുന്നു” എന്നുപറഞ്ഞാണ് ഗോപിക അനിലിനെയും സജിനെയും ചേർത്തുപിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രം അച്ചു പങ്കിട്ടത്. ഒപ്പം കയ്യിൽ ഒരു ക്ലാസ് ബോർഡും ഉണ്ട്.
അതേസമയം താൻ ആദ്യമായി സംവിധാനം ചെയ്യുന്ന പ്രോജക്ടിൽ തന്നെ ശിവാഞ്ജലിമാരെ ഉൾപ്പെടുത്തിയതിൽ കടപ്പെട്ടിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും തന്നെ. എന്നാൽ ഇത് ഷോർട്ട് ഫിലിം ആണോ മ്യൂസിക് വീഡിയോ ആണോ എന്ന കാര്യത്തിൽ ഇതുവരെ തീർച്ച വന്നിട്ടില്ല. ഇനി അഥവാ ഫീച്ചർ ഫിലിം തന്നെ ആയിരിക്കുമോ എന്ന സർപ്രൈസ് വാർത്തയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ആരൊക്കെ ആയിരിക്കും ഇതിലെ മറ്റു താരങ്ങൾ എന്ന് ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല എങ്കിലും ഗോവിന്ദ് പത്മസൂര്യ, ഷഫ്ന നിസാം എന്നിവരെയെല്ലാം ഇദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് ഇദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ഇപ്പോൾ രംഗത്തു എത്തികൊണ്ടിരിക്കുന്നത്.
View this post on Instagram