Film News

കളി കഴിഞ്ഞിട്ടില്ല, സേതുരാമയ്യർ വീണ്ടും വരുന്നു, എന്നാൽ ഇത്തവണ തീയേറ്ററുകളിലേക്ക് അല്ല എന്ന് മാത്രം, സംഭവം ഇങ്ങനെ

മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സിബിഐ. മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങളിൽ ഒന്നാണ് ഇത്. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയിലൂടെ ആയിരുന്നു ഈ പരമ്പര തുടങ്ങിയത്. പിന്നീട് തൊട്ടടുത്ത വർഷം തന്നെ ജാഗ്രത എന്ന സിനിമയും റിലീസ് ചെയ്തു. പിന്നീട് ഒരുപാട് വർഷങ്ങൾക്കു ശേഷം ആയിരുന്നു മൂന്നാംഭാഗം സേതുരാമയ്യർ സിബിഐ റിലീസ് ചെയ്തത്. ഇത് വളരെ വലിയ ഒരു വിജയമായിരുന്നു. തൊട്ടടുത്ത വർഷം തന്നെ നേരറിയാൻ സിബിഐ എന്ന സിനിമയും റിലീസ് ചെയ്തു.

- Advertisement -

അടുത്തിടെ ആണ് ഈ സീരീസിലെ അഞ്ചാം ഭാഗം റിലീസ് ചെയ്തത്. സിബിഐ 5 – ദി ബ്രെയിൻ എന്ന സിനിമയാണ് അടുത്തിടെ റിലീസ് ചെയ്തത്. ഈ സിനിമ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒരു കൊമേഴ്സ്യൽ വിജയമായിരുന്നു. ആദ്യ ഭാഗം ഇറങ്ങി തൊട്ടടുത്തവർഷം തന്നെയാണ് രണ്ടാം ഭാഗം ഇറങ്ങിയത്. അതുപോലെ മൂന്നാംഭാഗം റിലീസ് ചെയ്തു തൊട്ടടുത്ത വർഷം തന്നെയാണ് നാല് ഭാഗവും റിലീസ് ചെയ്തത്. അതുപോലെ എല്ലാവരും അഞ്ചാം ഭാഗം ഇറങ്ങി അടുത്ത വർഷം, അതായത് 2013 വർഷത്തിൽ ആറാം ഭാഗം റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലാണ്.

സേതുരാമയ്യർ സിബിഐ ഒരു വരവ് കൂടി വരുന്നുണ്ട് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത് കേവലം അഭ്യൂഹങ്ങൾ അല്ല കേട്ടോ. സ്ഥിതീകരിച്ച വാർത്തയാണ്. നിരവധി ആളുകളാണ് ഈ വാർത്ത കേട്ടതോടെ ആവേശത്തിൽ ആയിരിക്കുന്നത്. എന്നാൽ ഇത്തവണ സേതുരാമയ്യർ സിബിഐ തീയേറ്ററുകളിലേക്ക് അല്ല വരുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഓൺലൈൻ ഫ്ലാറ്റ്ഫോം വഴിയായിരിക്കും ഇത്തവണ സേതുരാമയ്യർ സിബിഐ പ്രേക്ഷകരിലേക്കെത്തുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

സിബിഐ 5 എന്ന സിനിമയുടെ ഓൺലൈൻ റിലീസ് നാളെ ആയിരിക്കുമെന്നാണ് ഒഫീഷ്യലായി അറിയിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് വഴി ആയിരിക്കും സിനിമയുടെ റിലീസ്. നിരവധി ആളുകളാണ് സിനിമയുടെ റിലീസിന് വേണ്ടി ഉറ്റുനോക്കുന്നത്. എന്തായാലും മമ്മൂട്ടി സേതുരാമയ്യർ സിബിഐ ആയി വീണ്ടും വരുന്ന സിനിമ ആണ് സിബിഐ 5 എന്നതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകർ എല്ലാം തന്നെ.

Athul

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

40 mins ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

11 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

12 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

12 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

12 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

12 hours ago