Film News

ചിത്രീകരണത്തിനിടയിൽ മൂത്രമൊഴിക്കാൻ തോന്നി, കുളക്കടവിനടുത്തേക്ക് പോയപ്പോൾ ഒരു സ്ത്രീ തന്നോട് അങ്ങനെ പെരുമാറി, ആ ടെൻഷനിൽ നിൽക്കുമ്പോൾ ആണ് ഷോട്ട് എടുത്തത്, ഇപ്പോഴും ആ സീൻ ശ്രദ്ധിച്ചാൽ അത് കാണാം – വിനു മോഹൻ പറയുന്നത് കേട്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിനു മോഹൻ. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി ഇദ്ദേഹം മലയാള സിനിമയുടെ സജീവ സാന്നിധ്യമാണ്. താരത്തിന് ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ചത് പുലിമുരുകൻ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ ആണ്. നിവേദ്യം എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും ഇതല്ല ഇദ്ദേഹത്തിൻറെ ആദ്യത്തെ സിനിമ. കണ്ണേ മടങ്ങുക എന്ന സിനിമയിൽ ആയിരുന്നു താരം ആദ്യമായി അഭിനയിച്ചത്. പിന്നീടായിരുന്നു ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിൽ നായകനായത്.

- Advertisement -

വലിയ ഒരു താരനിര തന്നെ ഉണ്ടായിരുന്ന ചിത്രമാണ് നിവേദ്യം. ഭാരത് ഗോപി അടക്കമുള്ള താരങ്ങൾ ഈ സിനിമയുടെ ഭാഗമായിരുന്നു. ഇതിനുശേഷം ബോംബെ മുട്ടായി, നാടകമേ ഉലകം എന്നിങ്ങനെയുള്ള സിനിമകളിൽ താരം ശ്രദ്ധയെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടര വർഷക്കാലമായി താരം സിനിമയിൽ സജീവമല്ല. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന സിനിമയിലാണ് താരം അവസാനമായി. ഇപ്പോൾ ശരീരഭാരം എല്ലാം കുറച്ചു പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം.

“നിവേദ്യത്തിലെ ഒരു ഷോട്ട് 18 തവണ റീട്ടെക്ക് എടുത്തിരുന്നു ഞാൻ കാരണം. അതിനുമുമ്പ് ഒരു സംഭവം നടന്നിരുന്നു. ആ ടെൻഷനിൽ നിൽക്കുന്ന സമയത്ത് ആണ് ആ ഷോട്ടിന് വിളിക്കുന്നത്. അതുകൊണ്ടാണ് ആ ഷോട്ട് വീണ്ടും വീണ്ടും എടുക്കേണ്ടി വന്നത്. ഷോട്ട് റെഡിയായി നിൽക്കുന്ന സമയത്ത് ആയിരുന്നു മൂത്രമൊഴിക്കാൻ തോന്നിയത്. ടോയ്‌ലറ്റ് ഇല്ലാത്തതുകൊണ്ട് കുളത്തിനടുത്തുള്ള സ്ഥലത്തേക്ക് പോയി. അപ്പോഴാണ് വലിയ ചീത്ത കേൾക്കുന്നത്. എന്നെ ഒരു സ്ത്രീ ഒരുപാട് ചീത്ത പറഞ്ഞു. മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വ്യക്തിയായിരുന്നു അവർ. സംഭവം എന്താണെന്ന് മനസ്സിലാവാതെ നിൽക്കുന്ന സമയത്ത് ആയിരുന്നു ചിത്രീകരണത്തിന് വിളിക്കുന്നത്. ഇപ്പോഴും ആ സീനിൽ ഞാൻ വിയർത്തു കുളിച്ചു നിൽക്കുന്നത് കാണാം” – വിനു മോഹൻ പറയുന്നു.

അതേസമയത്ത് ആദ്യകാലത്ത് അഭിനയത്തിന്റെ പേരിൽ ഒരുപാട് പഴികേട്ട താരങ്ങളിൽ ഒരാളാണ് വിനു മോഹൻ. ഇന്നും അതിൻറെ പേരിൽ ധാരാളം ട്രോളുകൾ താരം നേരിടുന്നുണ്ട്. അതേസമയം ഇത്തരം ട്രോളുകൾ ഒന്നും തനിക്ക് വിഷമം ഉണ്ടാക്കുന്നില്ല എന്നാണ് താരം പറയുന്നത്. ട്രോൾ ഉണ്ടാക്കാൻ ഒരു കഴിവ് വേണം എന്നും അതിനെ നമ്മൾ അഭിനന്ദിക്കേണ്ടതാണ് എന്നുമാണ് താരം പറയുന്നത്. ഇത്തരം ട്രോളുകൾ എല്ലാം താൻ ആസ്വദിക്കാറുണ്ട് എന്നും വിനു മോഹൻ പറയുന്നു.

Athul

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

5 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

5 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

5 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

6 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

6 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

6 hours ago