Film News

ഒരുകാലത്ത് മലയാളം സിനിമയിൽ സജീവമായിരുന്ന മന്യ ഇപ്പോൾ എവിടെയാണെന്ന് അറിയുമോ? വനിതാദിനത്തിൽ നടിയുടെ പോസ്റ്റ് ചർച്ചയാക്കി മലയാളി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മന്യ നായിഡു. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. എന്നാൽ വിവാഹാശംസകൾ സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. താരത്തിന് ഒരു മകൾ കൂടിയുണ്ട്. ഓംഷിക എന്നാണ് മകളുടെ പേര്. മകളുടെ ഒപ്പം ഉള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ നടിയുടെ കുടുംബ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലാണ് താരം ഇപ്പോൾ സ്ഥിരതാമസമാക്കിയിരിക്കുന്നത്.

- Advertisement -

2008 വർഷത്തിൽ ആയിരുന്നു നടിയുടെ വിവാഹം. സത്യാ പട്ടേൽ എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. 2013 വർഷത്തിലാണ് താരം വീണ്ടും വിവാഹിതയായത്. വികാസ് ബാജ്പേയി എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ഈ ബന്ധത്തിലാണ് ഇവർക്ക് ഒരു പെൺകുട്ടി കൂടി ജനിച്ചത്. ഇപ്പോൾ അമ്മയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് താരം.

“കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അമ്മയുടെ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ നടന്നത്. ഡയബറ്റിക് ആയിരുന്നു അമ്മ. അതുകൊണ്ട് രണ്ട് കിഡ്നിയും തകരാറിലായിരുന്നു. അമ്മയെ നല്ല രീതിയിൽ നോക്കാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു. സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ ചെയ്യണം എങ്കിൽ അത്യാവശ്യമാണ്. ഞാൻ എൻറെ മകളെയും പഠിപ്പിക്കുന്നുണ്ട് ആരെയും ആശ്രയിക്കാതെ എങ്ങനെ ജീവിക്കണം എന്ന്. എല്ലാവരും അവരവരുടെ കഴിവുകൾ മനസ്സിലാക്കുക. എൻറെ ജീവിതത്തിലെ ശക്തമായ സ്ത്രീ ആണ് അമ്മ” – താരം പറയുന്നു.

നിരവധി ആളുകൾ ആണ് ഈ പോസ്റ്റ് താഴെ വളരെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്. യഥാർത്ഥത്തിൽ ആന്ധ്ര സ്വദേശിനി ആണ് മന്യ നായിഡു. മോഡലിങ് രംഗത്തിലൂടെ ആണ് താരം സിനിമ മേഖലയിൽ എത്തുന്നത്. മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം വളരെ സജീവമായി അഭിനയിച്ചിരുന്നു. ബാലതാരം ആയിട്ടും താരം തിളങ്ങിയിട്ടുണ്ട്. സീതാ രാമ രാജു എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. തെലുങ്ക് സിനിമയായിരുന്നു ഇത്.

Athul

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

55 mins ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

1 hour ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

1 hour ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

2 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

2 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

2 hours ago