സൂപ്പർതാരങ്ങളുടെ വേഷപകർച്ചകൾ കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക ഇഷ്ടം തന്നെയാണ്. ഇതിന് ഒരു കാരണം കൂടിയുണ്ട്. സൂപ്പർതാരങ്ങളെ നമ്മൾ മലയാളികൾ എങ്ങനെയാണ് കാണുന്നത് എന്ന് അറിയുമോ? കേവലം നടീനടന്മാർ ആയിട്ടല്ല നമ്മൾ അവരെ കാണുന്നത്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നത്. നമ്മൾ അവരെ സ്നേഹിക്കുകയും ചെയ്യുന്നതും അങ്ങനെതന്നെ. അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടത് ആണ്.
ഇപ്പോൾ ഒരു നടിയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഈ വഴി തന്നെയാണ് ഈ ചിത്രം ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചത്. ധാരാളം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് താഴെ വന്നു കൊണ്ടിരിക്കുന്നത്. ഇതിനോടകം 20000 ആളുകൾ ചിത്രം ലൈക്ക് ചെയ്തു കഴിഞ്ഞു. വളരെ മികച്ച കമൻറുകൾ ആണ് ചിത്രത്തിൻറെ താഴെ വന്നു കൊണ്ടിരിക്കുന്നത്.
ഒരു കന്യാസ്ത്രീയുടെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിലെ ഒരു മുൻനിര നായിക ആണ് ഇവർ. ഒരു സൂപ്പർതാരത്തിൻ്റെ ഭാര്യ കൂടിയാണ് ഇവർ എന്ന പ്രത്യേകതയുമുണ്ട്. വിവാഹശേഷം ഇവർ സിനിമയിൽ നിന്നും അകന്നു കഴിയുകയായിരുന്നു. എന്നാൽ ഇപ്പോൾ ശക്തമായ തിരിച്ചുവരവ് ആണ് താരം നടത്തിയിരിക്കുന്നത്. അമ്പരപ്പിക്കുന്ന ഈ വേഷപ്പകർച്ച നടത്തിയ താരത്തെ മനസ്സിലായോ?
പൂർണിമ ഇന്ദ്രജിത്ത് ആണ് ഇത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഒരു നെറ്റ്ഫ്ലിക്സ് സിനിമയിലാണ് താരം ഈ വേഷം അവതരിപ്പിച്ചിരിക്കുന്നത്. കൊബാൾട്ട് ബ്ലൂ എന്നാണ് സിനിമയുടെ പേരു. വളരെ മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള ഒരു വേഷം ആണ് ഇത് എന്നാണ് മലയാളികൾ പറയുന്നത്. എന്തായാലും തിരിച്ചുവന്നശേഷം പൂർണിമ ചെയ്യുന്ന വേഷങ്ങളെല്ലാം തന്നെ ഒന്നിനൊന്നു മികച്ച ആണല്ലോ എന്നാണ് മലയാളികൾ ഇപ്പോൾ ആശ്ചര്യത്തോടെ ചോദിക്കുന്നത്.