ബ്ലാക്ക് സീരിസ് അഡ്വഞ്ചർ കിറ്റ് എന്താണ് സംഭവം എന്ന് തോന്നിയോ? മറ്റൊന്നുമല്ല, റോയൽ എൻഫീൽഡ് വാഹന നിർമ്മാതാക്കൾ ഹിമാലയൻ-എഡിവി ക്കായി ഒരുക്കിയിരിക്കുന്ന പ്രത്യേക ആക്സസറി കിറ്റാണ് ഇത്. ഒരു ജോടി അലുമിനിയം പാനിയറുകൾ (26 ലിറ്റർ സംഭരണശേഷി), പാനിയർ മൗണ്ടുകൾ, ഹാൻഡ്ഗാർഡുകൾ, മാസ്റ്റർ സിലിണ്ടർ ഗാർഡ്, എഞ്ചിൻ ഗാർഡ്, ഓയിൽ കൂളർ ഗ്രില്ല് തുടങ്ങിയ ആഡ്-ഓണുകളാണ് ഇതിൽ ലഭ്യമാവുന്നത്. എന്നാൽ ഇതിപ്പോൾ ഓസ്ട്രേലിയൻ വിപണിയിൽ മാത്രമേ ലഭ്യമാവൂ എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ഇന്ത്യൻ രൂപ 1.12 ലക്ഷത്തോളമാണ് ഇതിൻറെ വില.
പേര് സൂചിപ്പിക്കുന്ന പോലെ ഇതിലടങ്ങിയിട്ടുള്ള എല്ലാ ആക്സസറികളും മാറ്റ് ബ്ലാക്ക് നിറത്തിലാണ് ആണ് രൂപകല്പന ചെയ്തിട്ടുള്ളത്. വാഹനത്തിൻറെ എസ്ത്തെറ്റിക്ക് അപ്പീൽ മെച്ചപ്പെടുത്തുന്നതിന് അതിന് ഇത് വളരെ അനുയോജ്യമായിരിക്കും. 18 mm മൈൽഡ് സ്റ്റീൽ കൊണ്ടാണ് പാനിയറുകൾക്ക് ഒരു പൗഡർ കോട്ടഡ് ഫിനിഷും നൽകിയിട്ടുണ്ട്. ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ലോക്ക് ചെയ്യാവുന്ന ലിഡ്ഡുകളും ഇവയ്ക്ക് ലഭിക്കും. കോറോഷൻ റെസിസ്റ്റന്റ് ഡ്യുവൽ കോട്ടിംഗു നൽകിയിരിക്കുന്ന എൻജിൻ ഗാർഡുകൾ 25 mm മൈൽഡ് സ്റ്റീൽ ട്യൂബുകളാൽ നിർമ്മിതമാണ്.
ബൈക്ക് വീഴുമ്പോൾ ബ്രേക്കിനെയും ക്ലച്ച് ലിവറിനെയും കേടുപാടുകളിൽ നിന്ന് ഹാൻഡ്ഗാർഡുകൾ സംരക്ഷിക്കുന്നു, കൂടാതെ റോഡിലായിരിക്കുമ്പോൾ അവ റൈഡറുടെ കരങ്ങളെ എതിർ വശത്ത് നിന്ന് വരുന്ന ഏതൊരു ടൈപ്പ് എലമെന്റുകളിൽ നിന്നും സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ഓഫ് റോഡ് യാത്രകൾക്ക് പോകുമ്പോൾ ഉപയോഗപ്രദമായ മാസ്റ്റർ സിലിണ്ടർ ഗാർഡും ഓയിൽ കൂളർ ഗാർഡും കൊടുത്തിട്ടുണ്ട്. ചെറു കല്ലുകളിൽ നിന്നും മറ്റ് അവശിഷ്ടങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ ഇവക്ക് കഴിയും.
വാഹനത്തിൻ്റെ സസ്പെൻഷൻ ആവട്ടെ ഇന്ത്യ സ്പെക്ക് മോഡലിന് സമാനമാണ്. മുൻവശത്ത് 41 mm പരമ്പരാഗത ഫോർക്കുകളും പിന്നിൽ ഫൈവ്-വേ ക്രമീകരിക്കാവുന്ന മോണോഷോക്കും വാഹനത്തിന് നൽകിയിട്ടുള്ളത്. കൂടാതെ, മോട്ടോർസൈക്കിളിന് വയർ സ്പോക്ക്ഡ് വീലുകളാണ് ഇവിടേയും. മുന്നിൽ 21 ഇഞ്ചും പിന്നിൽ 17 ഇഞ്ചുമാണ് നിർമ്മാതാക്കൾ ADV -യ്ക്ക് നൽകിയിരിക്കുന്നത്. രണ്ട് ചക്രങ്ങലുടെയും ബ്രേക്കിംഗ് സിസ്റ്റത്തിൽ സിംഗിൾ ഡിസ്കുകൾ ഉണ്ട് – മുന്നിൽ 300 mm യൂണിറ്റും പിന്നിൽ 240 mm ഡിസ്കും ഡ്യുവൽ-ചാനൽ ABS സംവിധാനത്തോടൊപ്പം വരുന്നു.