മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉർവശി. ഏറെ നാളുകൾക്കു ശേഷം ഇവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമ ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉള്ളഴുക്ക് എന്നാണ് ഈ സിനിമയുടെ പേര്. പാർവതി തിരുവോത്ത് ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രണ്ടു നടിമാർ മാറ്റ് ഉരയ്ക്കുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.
അതേ സമയം ഈ സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് വേണ്ടി ഉർവശി ബിഗ് ബോസ് വീട്ടിലെത്തിയിരുന്നു. ബിഗ് ബോസ് മത്സരം ആയി ഒരു സംവാദം തന്നെ ഉർവശി നടത്തിയിരുന്നു. ഇപ്പോൾ ഇവിടെ നിന്നും ഉണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തുകയാണ് താരം. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിൽ നിന്നുമായിരുന്നു തനിക്ക് ബിഗ് ബോസ് വീട്ടിൽ നിന്നും ഉണ്ടായ അനുഭവം താരം വെളിപ്പെടുത്തിയത്.
“ബിഗ് ബോസ് ഹൗസിലേക്ക് ഞാൻ കയറിയപ്പോൾ ഇരുട്ടിലൂടെയാണ് അവർ ഒരുപാട് നേരം എന്നെ നടത്തിയത്. ചുറ്റും ഡാർക്ക് ആയാൽ എൻറെ ബോഡി പെട്ടെന്ന് അൺ ബാലൻസ് ആയി പോകും. അവർ എന്റെ കണ്ണു കെട്ടാൻ വന്നപ്പോൾ ഞാൻ അതിന് സമ്മതിച്ചില്ല. മത്സരാർത്ഥികളെ കണ്ണുകെട്ടി കൊണ്ടുപോകുന്നത് കുഴപ്പമില്ല. പക്ഷേ എൻറെ കണ്ണ് എന്തിനാണ് കെട്ടുന്നത് എന്ന് മനസ്സിലായില്ല” – ഉർവശി പറയുന്നു.
“മൊബൈൽ ഫോണിൽ ടോർച്ച് ഒക്കെ അടിച്ചിട്ടാണ് ഞാൻ പോയത്. ഏതാണ്ട് കക്കാൻ പോകുന്നത് പോലെ. മുഴുവൻ ജനൽ ആയതുകൊണ്ട് അവർക്ക് കാണാൻ സാധിക്കും” – ഉർവശി കൂട്ടിച്ചേർക്കുന്നു. അതേസമയം ജൂൺ 21 തീയതിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രം വാരി കൂട്ടിക്കൊണ്ടിരിക്കുന്നത്. അതേസമയം നിരവധി സംസ്ഥാന സർക്കാർ അവാർഡുകൾ ഈ സിനിമ വാരിക്കൂട്ടും എന്ന് ഇതിനോടകം ഉറപ്പായി എന്നാണ് സിനിമ പ്രേമികൾ എല്ലാവരും സമൂഹമാധ്യമങ്ങളിലെ സിനിമാ ഗ്രൂപ്പുകളിൽ അവകാശപ്പെടുന്നത്.
സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…
മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…
കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…