കന്നട സിനിമയിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ദർശൻ. ഡി ബോസ് എന്നാണ് ഇദ്ദേഹത്തെ ഇദ്ദേഹത്തിൻറെ ആരാധകർ വിളിക്കുന്നത്. ഇദ്ദേഹത്തിൻറെ അച്ഛനും ഒരു കന്നട സൂപ്പർസ്റ്റാർ ആയിരുന്നു. 2001 വർഷത്തിലായിരുന്നു ഇദ്ദേഹം അരങ്ങേറുന്നത്. അപ്രതീക്ഷിതമായി ഇദ്ദേഹത്തെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. കൊലപാതക കുറ്റത്തിന് ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജൂൺ ഒമ്പതാം തീയതി ആയിരുന്നു ബംഗളൂരുവിലെ സോമനഹള്ളിയിലെ ഒരു പാലത്തിൻറെ താഴെയുള്ള അഴുക്കുചാലയിൽ നിന്നും ഒരു ആൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. കർണാടകയിലെ ചിത്രദുർഗ്ഗ എന്ന സ്ഥലത്തെ രേണുക സ്വാമിയുടെ മൃതദേഹം ആയിരുന്നു ഇത്തരത്തിൽ ലഭിച്ചത്. ഇതൊരു ആത്മഹത്യ ആയിരിക്കും എന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ആയിരുന്നു ഇവരെ കൊലപ്പെടുത്തിയതാണ് എന്ന് പോലീസിന് മനസ്സിലായത്. മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണ് എന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൂന്നു പേരെ ആയിരുന്നു ആദ്യം കസ്റ്റഡിയിൽ എടുത്തത്. യുവാവിനെ കാണാനില്ല എന്നു കാണിച്ചുകൊണ്ട് ചിത്രദുർഗയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത് പരിശോധിച്ചപ്പോൾ ആണ് മരിച്ച വ്യക്തിയെക്കുറിച്ച് പോലീസിനെ കൃത്യമായ ചിത്രം ലഭിക്കുന്നത്.
കസ്റ്റഡിയിൽ എടുത്ത മൂന്നുപേരും തങ്ങളാണ് കൊലപാതകം ചെയ്തത് എന്ന് സ്വയം ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുവരികയായിരുന്നു. ഇതാണ് പോലീസിന് സംശയം തോന്നാൻ കാരണം. പിന്നീട് ഇവരെ ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ പേർ പിടിയിൽ ആവുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോളാണ് സിനിമാതാരത്തിന്റെ പങ്ക് വെളിപ്പെടുന്നത്. അങ്ങനെയാണ് ദർശനേ അറസ്റ്റ് ചെയ്യുന്നത്. ഈ സമയം മൈസൂരിൽ ഷൂട്ടിങ്ങിൽ ആയിരുന്നു ഇദ്ദേഹം. ദർശൻ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ കൊന്നത് എന്നാണ് പോലീസ് പറയുന്നത്. ഇതിനുവേണ്ടി ചിത്രദുർഗ്ഗയിലെ തൻറെ ഫാൻസ് അസോസിയേഷനെ ഉപയോഗപ്പെടുത്തി താരം എന്നും പോലീസ് പറയുന്നു. ഫാൻസ് അസോസിയേഷൻ വഴിയാണ് രേണുകയെ ബംഗളൂരുവിൽ എത്തിച്ചത്. പിന്നാലെ രാജേശ്വരി നഗറിലെ താരത്തിന്റെ വീട്ടിലെ ഗാരേജിൽ വെച്ച് ഇയാളുടെ മുന്നിൽ വച്ച് യുവാവിനെ ആയുധങ്ങൾ കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം അഴുക്കുചാലിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞതായി കന്നട മാധ്യമങ്ങൾ പറയുന്നത്.
നടനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയാണ് പവിത്ര ഗൗഡ. ഇവരെ നിരന്തരം സന്ദേശങ്ങൾ അയച്ചു ശല്യപ്പെടുത്തിയതിന് ആണ് യുവാവിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. 2015 മുതൽ ദർശനുമായി പവിത്ര ഗൗഡയ്ക്ക് ബന്ധമുണ്ട് എന്നാണ് പറഞ്ഞു കേൾക്കുന്നത്. എന്നാൽ ഒരു മകൾ ഉള്ള നടിയാണ് പവിത്ര ഗൗഡ. മകളുടെ പിറന്നാളിന് പവിത്ര കേക്ക് മുറിക്കുന്ന വീഡിയോയിൽ ദർശനേയും കാണാമായിരുന്നു. 2003 വർഷത്തിൽ വിജയലക്ഷ്മി എന്ന വ്യക്തിയെ ദർശൻ വിവാഹം ചെയ്തിരുന്നു. വിനീഷ് എന്ന പേരുള്ള ഒരു മകൻ ഉണ്ട് ഇദ്ദേഹത്തിന്. എന്നാൽ പിന്നീട് ഭാര്യയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ബന്ധം വേർപിരിഞ്ഞോ എന്ന കാര്യത്തിൽ ഉത്തരമില്ല. 2011 വർഷത്തിൽ ഗാർഹിക പീഡന പരാതിയുമായി ഇദ്ദേഹത്തിന്റെ ഭാര്യ പോലീസിനെ സമീപിച്ചിരുന്നു. അന്നും ഇയാൾ അറസ്റ്റിൽ ആയിരുന്നു. 14 ദിവസം പരപ്പന അഗ്രഹാര ജയിലിൽ ഇയാൾ കഴിഞ്ഞിരുന്നു. പിന്നീട് ഈ കേസ് കോടതിക്ക് പുറത്തുവച്ച് തീർപ്പാക്കുകയായിരുന്നു. ആരാധകരോട് പരസ്യമായി ഇയാൾ നാഥ പറയുകയും ചെയ്തിരുന്നു.