മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗീതുമോഹൻദാസ്. ഒരുകാലത്ത് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ഇവർ. നിരവധി സൂപ്പർതാരങ്ങളുടെ നായികയായി ഇവർ അഭിനയിച്ചിട്ടുണ്ട്. പിന്നീട് അഭിനയ മേഖലയിൽ നിന്നും ഇവർ പതിയെ പിൻവാങ്ങി എങ്കിലും സിനിമാ മേഖലയിൽ വളരെ സജീവമായിരുന്നു ഇവർ. നല്ല ഒരു ഫിലിം മേക്കർ ആണ് ഇവർ. ഒരു പക്ഷേ അതായിരിക്കണം ഇവരുടെ പ്രൈമറി ഐഡൻറിറ്റി.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരംകൊണ്ട് ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇതെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും പുതിയ ഒരു പോസ്റ്റ് ആണ് വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ആണ് താരം ഈ പോസ്റ്റ് പങ്കുവെച്ചത്.
നടിയുടെ വീട്ടിലെത്തിയ ഒരു പുതിയ അതിഥിയെ ആണ് താരം പരിചയപ്പെടുത്തുന്നത്. ഒരു കുരങ്ങ് ആണ് ഇത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു കുരങ്ങ് ആദ്യമായി വന്നത്. അന്ന് താരം കുറച്ചു ബിസ്ക്കറ്റുകൾ നൽകി. താരം കാപ്പി കുടിക്കുന്ന സമയത്ത് ആയിരുന്നു നൽകിയത്. പിന്നീട് എന്നും അതേസമയത്ത് കുരങ്ങ് വരുവാൻ തുടങ്ങി. അതിന് ദിവസവും താരം ബിസ്ക്കറ്റ് കൊടുക്കുവാൻ തുടങ്ങി. അങ്ങനെ ഇപ്പോൾ താരം കാപ്പി കുടിക്കുമ്പോൾ താരത്തിന് ഒരു കൂട്ടായി കുരങ്ങും ഉണ്ടാവും.
വളരെ ഹൃദ്യമായ ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ആരാധകരെല്ലാം ഇരുകയ്യും നീട്ടിയാണ് വീഡിയോ സ്വീകരിച്ചത്. വളരെ മികച്ച കമൻറുകൾ ആണ് വീഡിയോയുടെ താഴെ വന്നു കൊണ്ടിരിക്കുന്നത്. എന്തായാലും വീഡിയോ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയും ചെയ്തു. ഒരു പെൺ കുരങ്ങ് ആണ് ഇത്. കുരങ്ങിന് പലതരത്തിലുള്ള പേരുകൾ സജസ്റ്റ് ചെയ്തുകൊണ്ട് എത്തുകയാണ് ഇപ്പോൾ ഓരോ ആരാധകർ.
View this post on Instagram