ബിഗ് ബോസ് എന്ന പരിപാടിയിൽ ഇതുവരെ ധാരാളം ആളുകൾ മത്സരാർത്ഥികളായി എത്തിയിട്ടുണ്ട്. സമൂഹത്തിന്റെ പല മേഖലകളിൽ ഉള്ളവർ ആണ് പലരും. എങ്കിലും അധിക ആളുകളും ഇന്ത്യക്കാർ തന്നെയായിരുന്നു. ചിലർ ദുബായ് പോലെയുള്ള രാജ്യങ്ങളിൽ നിന്നും വരാറുണ്ട്. എന്നാൽ ഇപ്പോൾ വളരെ വ്യത്യസ്തമായ ഒരു രാജ്യത്ത് നിന്നും ആണ് ഒരു മത്സരാർത്ഥി വരുന്നത്.
ബിഗ് ബോസിലേക്ക് ആദ്യമായി ഒരു ആഫ്രിക്കക്കാരി എത്തുകയാണ്. ആഫ്രിക്കക്കാരി എന്നു പറയുമ്പോൾ നിങ്ങൾ ഞെട്ടേണ്ട ആവശ്യമില്ല. ആഫ്രിക്കയിലാണ് ഇവർ ജനിച്ചു വളർന്നത് എങ്കിലും ഇവർ യഥാർത്ഥത്തിൽ ഒരു മലയാളി തന്നെയാണ് എന്നാണ് പറയപ്പെടുന്നത്. ഐശ്വര്യ സുരേഷ് ആണ് ഈ മത്സരാർത്ഥി.
ലച്ചു എന്നാണ് ഇവരുടെ സമൂഹമാധ്യമങ്ങളിലെ പേര്. ഇവരുടെ ഫോട്ടോഷൂട്ട് എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ആണ് വൈറലായി മാറുന്നത്. ധാരാളം ഫോളോവേഴ്സ് ആണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. തൻറെ നിലപാടുകൾ എപ്പോഴും തുറന്നു പറയുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് ഇവർ. സമൂഹത്തിലെ വിമർശനങ്ങളെ ഒരുതരത്തിലും ഇവർ വില നൽകുന്നില്ല എന്നതാണ് സത്യസന്ധമായ കാര്യം.
അതേസമയം എല്ലാ വിഷയങ്ങളിലും വളരെ പ്രോഗ്രസീവ് ആയി നിലപാടെടുക്കാൻ സാധ്യതയുള്ള വ്യക്തികളിൽ ഒരാളാണ് ഇവർ എന്നും അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം പരമാവധി പിടിച്ചുപറ്റാൻ ഇവർക്ക് സാധിക്കും എന്നും അതുകൊണ്ടുതന്നെ ഈ സീസണിലെ വിജയിയായി മാറുവാൻ പോലും ഇവർക്ക് സാധ്യതയുണ്ട് എന്നാണ് പ്രേക്ഷകർ ഇപ്പോൾ തന്നെ പറയുന്നത്.