മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഞ്ചു ജോസഫ്. ഒരു നടി എന്ന നിലയിലും ഗായിക എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഇവർ. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകി അഭിമുഖത്തിൽ ഇവർ പറഞ്ഞ കാര്യങ്ങളാണ് വലിയ രീതിയിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.
“ഞാൻ വർക്ക് ഔട്ട് ചെയ്യുന്ന ആളാണ്. അതിന് പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ഫിറ്റ് ആയി ഇരിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും വേണ്ടി കൂടിയാണ് ഇത്. എനിക്ക് നല്ല രീതിയിൽ ഉറങ്ങണം. ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള കാര്യങ്ങൾ നോക്കണം. ഓൾഡേജ് ഹോമിൽ പോയി ജീവിക്കേണ്ട സാഹചര്യം വന്നാൽ ആരോഗ്യത്തോടെ ഇരിക്കാൻ വേണ്ടി കൂടിയാണ് അത്” – അഞ്ചു പറയുന്നു.
“ഞാനും എൻറെ ട്രെയിനറും തമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. അത് കണ്ട് ഒരു ട്രെയിനർ എനിക്ക് മെസ്സേജ് അയച്ചു. പണം നൽകാമെന്നും അവരോടൊപ്പം വർക്ക് ഔട്ട് ചെയ്യാമോ എന്നുമായിരുന്നു അയാൾ ചോദിച്ചത്. അത് കണ്ടു ഞാൻ ശരിക്കും അതിശയിച്ചു പോയി. സമയത്ത് ജീവിക്കണം എന്നാണ് ജീവിതത്തിൽ നിന്നും ഞാൻ പഠിച്ച പാഠം. 30 വയസ്സിനുശേഷമാണ് ഞാൻ അത് മനസ്സിലാക്കിയത്. ഇപ്പോഴാണ് ഞാൻ ശരിയാംവിധം ജീവിച്ചു തുടങ്ങിയത്. ദിവസവും നമുക്ക് പ്രശ്നങ്ങൾ ഉണ്ടായിരിക്കും, അത് അംഗീകരിച്ചു മുന്നോട്ടു പോയാൽ മാത്രം മതി” – അഞ്ചു കൂട്ടി ചേർക്കുന്നു.
ഒരു റിലേഷൻഷിപ്പ് അവസാനിക്കുമ്പോൾ നമുക്ക് വേദനയുണ്ടാവും എന്നും അത് പാർട്ണർ ആയാലും മാതാപിതാക്കൾ ആയിട്ടുള്ളത് ആയാലും അങ്ങനെ തന്നെയാണ് എന്നും എത്ര ഇല്ല എന്ന് വാദിച്ചാലും നമുക്ക് വേദനയുണ്ടാവും എന്നും അതിൽ നിന്നും പുറത്തു കടക്കുവാൻ കുറച്ചു ബുദ്ധിമുട്ടാണ് എന്നും താരം പറയുന്നു. തനിക്ക് ഗുഡ് ഗേൾ സിൻഡ്രം ഉണ്ടായതുകൊണ്ട് ഡിവോഴ്സ് എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാൻ ഒരുപാട് സമയം എടുത്തു എന്നും ഇത് താൻ തന്നെ കണ്ടുപിടിച്ച ബന്ധം ആയതുകൊണ്ട് എങ്ങനെയെങ്കിലും ഇത് മുന്നോട്ട് കൊണ്ടുപോകണം എന്ന പ്രഷർ തനിക്ക് ഉണ്ടായിരുന്നു എന്നുമാണ് താരം പറയുന്നത്. അതേസമയം പറ്റിയ ഒരാളെ കണ്ടെത്തിയാൽ രണ്ടാമത് ഒരു വിവാഹത്തെക്കുറിച്ച് ആലോചിക്കുമെന്നും താരം കൂട്ടിച്ചേർത്തു.