കേരളത്തിലും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ താരങ്ങളിൽ ഒരാളാണ് ഡോൺലി. കൊറിയൻ സിനിമകളിലൂടെയാണ് ഇദ്ദേഹം മലയാളികൾക്ക് സുപരിചിതനായി മാറുന്നത്. വളരെ തടിച്ച ശരീരപ്രകൃതമുള്ള ഇദ്ദേഹത്തെ കൊറിയൻ ലാലേട്ടൻ എന്നും സ്നേഹപൂർവ്വം വിളിക്കാറുണ്ട്.
ഇപ്പോൾ ഇവരുടെ വിവാഹ ചടങ്ങുകൾ മെയ് മാസം നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021 മുതൽ 20 രഹസ്യമായി വിവാഹം ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നേരത്തെ തന്നെ ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇദ്ദേഹം കാമുകിയും കഴിഞ്ഞ എട്ടുവർഷമായി ഡേറ്റിംഗ് ചെയ്യുകയാണ്. വിവാഹ രജിസ്ട്രേഷൻ വളരെ സ്വകാര്യമായി സിയോൾ എന്ന സ്ഥലത്ത് വച്ചാണ് നടന്നത്. അതേസമയം അടുത്തമാസം നവദമ്പതികൾ സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും ആയി ഒരു പാർട്ടി നടത്തുമെന്നും മാധ്യമപ്രവർത്തകർ അറിയിക്കുകയാണ് ഇപ്പോൾ.
രണ്ടു വർഷങ്ങൾക്കു മുൻപ് ഒരു അവാർഡ് പ്രസംഗം വേദിയിൽ ആയിരുന്നു ജങ് ഹ്വയെ താൻ ഭാര്യയായി സ്വീകരിക്കാൻ പോവുകയാണ് എന്ന കാര്യം ഇദ്ദേഹം ആദ്യമായി തുറന്നു പറഞ്ഞത്. എന്നാൽ ഔദ്യോഗിക ചടങ്ങ് ഇതുവരെ നടന്നിട്ടില്ല എന്ന് അന്ന് തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.