മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സ്വാസിക. ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ലാൽ ജോസ് വിധികർത്താവായി എത്തിയ ഒരു റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു താരം. ധാരാളം ആരാധകരെ ആണ് താരം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയത്. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു സ്വാസിക.
അതേസമയം കുറച്ചു നാളുകൾക്ക് മുൻപ് നടിയെ സംബന്ധിക്കുന്ന ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ പറഞ്ഞിരുന്നു. താരം വിവാഹിതയാകാൻ പോവുകയാണ് എന്ന വാർത്തയായിരുന്നു ഇത്. ഉണ്ണി മുകുന്ദൻ ആണ് താരത്തെ വിവാഹം ചെയ്യാൻ പോകുന്നത് എന്നായിരുന്നു വാർത്ത. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരും പ്രതികരിക്കാതെ ആയപ്പോൾ വാർത്ത സത്യമായിരിക്കും എന്നു വരെ ചിലർ കരുതി പോയ നിമിഷം ഉണ്ടായിരുന്നു. ഇപ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് വനിതാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സ്വാസിക.
സ്വാസിക ഇട്ട ഒരു പോസ്റ്റിനെ തുടർന്നാണ് ഇതുപോലെയുള്ള അബ്യൂഹം വരുന്നത്. മാമാങ്കം എന്ന സിനിമ റിലീസ് ചെയ്ത സമയമായിരുന്നു ഇത്. ഈ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഉണ്ണി മുകുന്ദൻ ആയിരുന്നു. ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെ ആയിരുന്നു ഉണ്ണി മുകുന്ദൻ ഈ സിനിമയിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തെ അഭിനന്ദിച്ചു പോസ്റ്റ് ഇട്ടതിനെ തുടർന്നാണ് അത്തരത്തിലുള്ള വാർത്തകൾ വരുന്നത് എന്നാണ് സ്വാസിക പറയുന്നത്.
ഈ പോസ്റ്റിന് റിപ്ലൈ നൽകുക മാത്രമാണ് ഉണ്ണി മുകുന്ദൻ ചെയ്തത് എന്നും ആ ഒരു തെറ്റ് മാത്രമേ ഉണ്ണി ചെയ്തിട്ടുള്ളൂ എന്നുമാണ് താരം പറയുന്നത്. പലരും ഇതുപോലെയുള്ള പോസ്റ്റുകൾക്ക് റിപ്ലൈ ചെയ്യാറില്ല. എന്നാൽ ഉണ്ണി മുകുന്ദൻ ചെയ്തപ്പോൾ ആണ് ഇതിൽ എന്തോ പന്തികേട് ഉണ്ട് എന്ന് പലർക്കും തോന്നിയത്. പിന്നീട് ഈ വാർത്ത പരന്നപ്പോൾ അതിൽ ടെൻഷൻ അടിച്ചു ഉണ്ണിയെ വിളിച്ചു സോറി പറഞ്ഞു എന്നാണ് താരം പറയുന്നത്. പക്ഷേ അതിൽ കുഴപ്പമില്ല എന്നും ഇതൊക്കെ ഇതിൻറെ ഭാഗമല്ലേ എന്നുമായിരുന്നു ഉണ്ണിയുടെ മറുപടി എന്നാണ് താരം പറയുന്നത്.