Film News

ട്രെയിലറിൽ എന്താണോ കണ്ടത്, അതിന്റെ 3 മണിക്കൂർ പതിപ്പ് – ആദ്യ വാരിസ് റിവ്യൂ ഇതാ

ദളപതി വിജയ് നായകനായി ഇന്ന് റിലീസ് ചെയ്ത ചിത്രമാണ് വാരിസ്. പുലർച്ചെ നാലുമണിക്ക് ആയിരുന്നു സിനിമയുടെ ആദ്യത്തെ പ്രദർശനം. ആരാധകരുടെ വലിയ തിരക്ക് ആയിരുന്നു തീയേറ്ററിന് മുന്നിൽ അനുഭവപ്പെട്ടത്. ബീസ്റ്റ് എന്ന ചിത്രം നിരാശപ്പെടുത്തിയതിന് ശേഷം ഇറങ്ങുന്ന വിജയ് സിനിമ കൂടിയാണ് ഇത് എന്നതുകൊണ്ട് തന്നെ ഹിറ്റ് അടിക്കുക എന്നത് വിജയ് ആരാധകരെ സംബന്ധിച്ച് അഭിമാന പ്രശ്നം തന്നെയായിരുന്നു. സിനിമ യഥാർത്ഥത്തിൽ എങ്ങനെയുണ്ട്? സിനിമയുടെ കമ്പ്ലീറ്റ് റിവ്യൂ വായിക്കാം.

- Advertisement -

ശരത് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മൂന്നു മക്കൾ ആണ് ഈ സിനിമയുടെ കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആദ്യത്തെ രണ്ടു മക്കൾ ആണ് ബിസിനസ് സാമ്രാജ്യം മുഴുവൻ നോക്കി നടത്തുന്നത്. മൂന്നാമത്തെ മകനാണ് വിജയ് അവതരിപ്പിക്കുന്ന വിജയ് എന്ന കഥാപാത്രം. അച്ഛൻറെ ബിസിനസ് സാമ്രാജ്യത്തിൽ വലിയ താല്പര്യം തോന്നാത്ത മകൻ. ഒരുപാട് സ്ഥലങ്ങൾ കാണുകയും ഒരുപാട് മനുഷ്യരെ കാണുകയും എല്ലാം ആണ് ഇദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം. സ്വന്തമായി ഒരു ബിസിനസ് തുടങ്ങി അത് വിജയിപ്പിക്കുവാനും വിജയ് കഥാപാത്രം ഒരുപാട് പരിശ്രമിക്കുന്നു. ഒരു പ്രത്യേക ഘട്ടത്തിൽ അച്ഛൻറെ ബിസിനസ് സാമ്രാജ്യം മുഴുവൻ ഏറ്റെടുക്കേണ്ടി വരുന്ന വാരിസ്, അഥവാ പിൻഗാമി ആണ് വിജയ് കഥാപാത്രം. തുടർന്ന് സിനിമയിൽ ഉണ്ടാകുന്ന കഥാ വികാസങ്ങളാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്.

സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് വിജയ്‌യുടെ സ്ക്രീൻ പ്രസൻസ് തന്നെയാണ്. ഓരോ സിനിമ അദ്ദേഹമാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. പല രംഗങ്ങളിലും മടുപ്പുള്ളമാക്കുന്ന ക്ലീഷേ സീനുകൾ ഉണ്ടായിരുന്നിട്ടു പോലും അദ്ദേഹത്തിൻറെ എനർജറ്റിക്ക് പെർഫോമൻസ് തന്നെയാണ് കഥയെ പിടിച്ചുനിർത്തുന്നത്. ഇതുകൂടാതെ ശരത് കുമാർ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം, ജയസുദ അവതരിപ്പിച്ച അമ്മ കഥാപാത്രം, തെലുങ്കിൽ നിന്നും ഇറക്കിയ 2 ആങ്ങളമാർ, രശ്മിക മന്ദന അവതരിപ്പിച്ച നായിക കഥാപാത്രം എല്ലാം മോശമല്ലാത്ത രീതിയിൽ വന്നിട്ടുണ്ട്.

സിനിമയ്ക്ക് ഏറ്റവും വലിയ രണ്ട് നെഗറ്റീവുകൾ ആണ് ഉള്ളത്. ഒന്ന് ഒരു സംശയവുമില്ലാതെ സിനിമയുടെ ദൈർഘ്യം തന്നെയാണ് എന്ന് പറയാം. മൂന്നു മണിക്കൂർ കുറച്ചു കടുപ്പം തന്നെയാണ്. ഒരു 20 മിനിറ്റെങ്കിലും ട്രിം ചെയ്തിരുന്നുവെങ്കിൽ കുറെ കൂടി നന്നായി. രണ്ടാമത്തെ ന്യൂനത ആയി തോന്നിയത് സിനിമയുടെ പഴയ കഥ ആഖ്യാനശൈലി തന്നെയാണ്. ഒരു കുടുംബം, സ്നേഹനിധിയായ അച്ഛനമ്മമാർ, വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട വിറകുകൊള്ളി, ഒടുവിൽ കുടുംബം തകരാതിരിക്കാൻ കുടുംബത്തെ ഒന്നിച്ചു ചേർക്കാൻ ശ്രമിക്കുന്ന വിറകുകൊള്ളിയായ നായകൻ തുടങ്ങി 2006 കാലഘട്ടത്തിലെ അതേ കഥ തന്നെയാണ് പിന്നെയും റിപ്പീറ്റ് അടിക്കുന്നത്. പക്ഷേ ഫാമിലി ഇമോഷൻസ് അത്യാവിശ്യം നല്ല രീതിയിൽ വർക്ക് ഔട്ട് ആയിട്ടുണ്ട് എന്ന് ഒരൊറ്റ കാരണം കൊണ്ടുമാത്രം ഇത് വലിയ ഒരു നെഗറ്റീവ് ആയി പലർക്കും അനുഭവപ്പെടില്ല എന്നതാണ് വസ്തുത.

ഒട്ടും മനസ്സിലാകാത്തത് ദിൽ രാജു എന്ന പ്രൊഡ്യൂസറുടെ പ്രൊഡക്ഷൻ ഐഡിയെ കുറിച്ചാണ്. ഇൻറീരിയർ സീനുകളിൽ എല്ലാം ഇദ്ദേഹം ആഡംബരം വാരിവിതറിയിട്ടുണ്ട്. കൊട്ടാരം പോലത്തെ വീടുകളും പൂന്തോട്ടങ്ങളും എല്ലാം ആണ് സിനിമയിൽ ഉടനീളം ഉള്ളത്. അതേസമയം എക്സ്റ്റീരിയർ സീനുകൾ പലതും ഗ്രീൻ മാറ്റിൽ വിഎഫ്എക്സ് ഉപയോഗിച്ച് കൂട്ടി ചേർത്തതാണ് എന്ന് നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിക്കും. ഇൻറീരിയർ സീനുകൾക്ക് മാറ്റിവച്ചിരുന്ന ബഡ്ജറ്റിന്റെ പകുതിയെങ്കിലും കൊടുത്തിരുന്നു എങ്കിൽ ഈ സീനുകൾ എല്ലാം ഒറിജിനൽ ലൊക്കേഷനിൽ പോയി ഷൂട്ട് ചെയ്തിരുന്നുവെങ്കിൽ സ്ക്രീനിൽ ഈ ദാരിദ്ര്യം അനുഭവപ്പെടുമായിരുന്നില്ല.

തമിഴ് സിനിമയിൽ ഇടക്കാലത്ത് വന്ന ഒരു ട്രെൻഡ് ആയിരുന്നു പാസം. ആക്ഷൻ സിനിമ ആയാലും ഉറങ്ങാൻ സിനിമ ആയാലും ത്രില്ലർ സിനിമ ആയാലും പാസം അടിച്ചു കയറ്റുക എന്നത് തമിഴന്മാരുടെ ഒരു ശൈലിയായിരുന്നു ഇടക്കാലത്ത്. പിന്നീട് ഇത് മാറി ഡ്രഗ്സ്സിന് എതിരെയുള്ള പോരാട്ടം എന്ന രീതിയിലേക്ക് മാറി. ഇപ്പോൾ വീണ്ടും ഒരു പാസ പടം വന്നിരിക്കുകയാണ്, വന്നത് ആവട്ടെ ഫാമിലി പാസം പടം എന്ന ലേബലിൽ തന്നെ. അപ്പോൾ പിന്നെ സിനിമയിൽ എത്രത്തോളം പാസം ഉണ്ട് എന്ന് പറയേണ്ട ആവശ്യമില്ലല്ലോ. ഓരോ 15 മിനിറ്റ് കൂടുമ്പോഴും ഒരു ഒന്നര പേജ് ഡയലോഗ് പാസത്തിന് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട് സംവിധായകൻ. എന്തായാലും ഫാമിലി ഡ്രാമ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കണ്ടിരിക്കാവുന്ന ചിത്രമാണ് വാരിസ്.

Athul

Recent Posts

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

8 mins ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

21 mins ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

38 mins ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

58 mins ago

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

2 hours ago