ബിഗ് ബോസ് ആറാമത്തെ സീസൺ അതിന്റെ പരിസമാപ്തിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനു മുൻപ് ബിഗ് ബോസ് വീട്ടിൽ നിന്നും പോയ മത്സരാർത്ഥികൾ ഓരോരുത്തരായി വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അവസാനത്തെ ആഴ്ചയാണ് ഇത്. കഴിഞ്ഞ ആഴ്ച പുറത്തുപോയ മത്സരാർത്ഥി ആയിരുന്നു സിജോ. ടോപ് ഫൈവില്‍ ഇദ്ദേഹം എന്തായാലും ഉണ്ടാകും എന്നായിരുന്നു പ്രേക്ഷകർ എല്ലാവരും കരുതിയിരുന്നത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ എവിക്ഷൻ വലിയ രീതിയിൽ ഷോക്കായി മാറി എല്ലാവർക്കും.
ഇപ്പോൾ സിജോ തിരികെ നാട്ടിലെത്തിയിരിക്കുകയാണ്. കൊച്ചി എയർപോർട്ടിൽ ആയിരുന്നു താരം വന്നിറങ്ങിയത്. താരത്തെ സ്വീകരിക്കാൻ സായി കൃഷ്ണ, നന്ദന എന്നിവരും ഉണ്ടായിരുന്നു. ഇവർക്കൊപ്പം ഒരു പെൺകുട്ടി കൂടി വന്നിരുന്നു. ഈ പെൺകുട്ടി ആരാണ് എന്നാണ് എല്ലാവരും തിരക്കിയത്. ഇപ്പോൾ ഈ പെൺകുട്ടിയെ എല്ലാവർക്കും ആയി പരിചയപ്പെടുത്തുകയാണ് സിജോ.
ഇതാണ് സിജോയുടെ ഭാവി വധു. പരിചയപ്പെടുത്തിക്കൊണ്ട് സിജോ പറഞ്ഞ വാക്കുകൾ ഇങ്ങനെ – “അമ്മ പറഞ്ഞത് ആരെയും കാണിക്കല്ലേ കാണിക്കല്ലേ എന്നായിരുന്നു. ഒളിപ്പിച്ചു വെക്കണം എന്നായിരുന്നു പറഞ്ഞത്. അയ്യോ ലീക്കായി ലീക്കായി, എൻറെ സർപ്രൈസ് ലീക്കായി. ഞങ്ങൾ വളരെ രഹസ്യമായിട്ട് മുന്നോട്ട് പോവുകയായിരുന്നു. സെപ്റ്റംബർ ആകുമ്പോഴേക്കും എല്ലാവരോടും പറഞ്ഞ വിവാഹം ചെയ്യാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്” – സിജോ പറയുന്നു.
ലിനു എന്നാണ് പെൺകുട്ടിയുടെ പേര്. തുടർന്ന് ഇവരും മാധ്യമങ്ങളോട് സംസാരിച്ചു. ഇരുവരും അഞ്ചുവർഷത്തെ പ്രണയമാണ്. ഈ വർഷം തന്നെ വിവാഹം ഉണ്ടാകും എന്നാണ് ഇവർ പറയുന്നത്. അതേസമയം ആദ്യം ഒരു തവണ പരിപാടിയിൽ നിന്നും പുറത്തു പോകേണ്ടി വന്ന മത്സരാർത്ഥിയാണ് സിജോ. റോക്കി എന്ന മത്സരാർത്ഥിയുടെ മർദ്ദനം ഏറ്റാണ് സിജോ പുറത്തുപോയത്. എന്നാൽ പിന്നീട് പൂർവാധികം ശക്തിയോടെ സിജോ തിരിച്ചു വരുമെന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും ആരോഗ്യപരമായി ഇദ്ദേഹം തിരിച്ചുവന്നുവെങ്കിലും പഴയ ഗെയിം കണ്ടില്ല എന്നാണ് പ്രേക്ഷകർ എല്ലാവരും പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…