ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ നടനും നിർമ്മാതാവുമായിരുന്നു ശശി കപൂർ എന്നറിയപ്പെടുന്ന ബൽബീർ രാജ് കപൂർ. 1940-കളിൽ ഒരു ബാല താരമായിട്ട് തന്നെ ശശി കപൂർ തന്റെ അഭിനയ ജീവിതം തുടങ്ങി. ഒരു നായകവേഷത്തിൽ 1961 ൽ യശ് ചോപ്ര സംവിധാനം ചെയ്ത ധർം പുത്ര എന്ന ചിത്രത്തിലൂടെ അഭിനയിച്ചു. 1960 മുതൽ 1980 വരെ ബോളിവുഡിന്റെ പ്രിയപ്പെട്ട നായക നടനായി മാറാൻ ശശി കപൂറിന് കഴിഞ്ഞു.
ശശി കപൂർ ഇതു വരെ 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ കാല ഘട്ടത്തിൽ ശശി കപൂർ ചില ഇംഗ്ലീഷ് ചിത്രങ്ങളിൽ അഭിനയിച്ചു. 1958-ൽ ബ്രിട്ടീഷ് നടീയായ ജെന്നിഫർ കെൻഡലിനെ വിവാഹം ചെയ്തു. ഇവർ ഒരുമിച്ച് ആയിടയ്ക്ക് ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 1984-ൽ ജെന്നിഫർ കെൻഡൽ ക്യാൻസർ മൂലം മരണമടഞ്ഞു.
ജെന്നിഫറിനെ കണ്ടപ്പോള്‍, എനിക്ക് അന്ന് 18 വയസാണ്, എനിക്ക് പെട്ടെന്നു തന്നെ അവളെ കല്യാണം കഴിക്കണമെന്ന് തോന്നി. എന്റെ മാതാപിതാക്കള്‍ ഞെട്ടിപ്പോയി. 18 ചെറിയ പ്രായമാണെന്ന് പറഞ്ഞു. ഞാന്‍ കാത്തിരിക്കാമെന്ന് ഞാന്‍ മറുപടി നല്കി. രണ്ട് വര്‍ഷം ഞാന്‍ കാത്തിരുന്നു. ഇപ്പോഴും വേണമെന്ന് തോന്നുന്നുണ്ടോ എന്നവര്‍ ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. അവര്‍ സമ്മതിച്ചുഎന്നാണ് ശശി കപൂര്‍ പറഞ്ഞത്. ശശിയുടെ വ്യക്തിത്വത്തിന്റെ ഏറിയ പങ്കും ജെന്നിഫറായിരുന്നു.
തന്നെ ജെന്നിഫറിന് സമര്‍പ്പിക്കുകയായിരുന്നു ശശി. അവര്‍ ഒന്നായിരുന്നു. ജെന്നിഫര്‍ പോയപ്പോള്‍ ശശിയ്ക്ക് അവനവനെ തന്നെ കണ്ടെത്താനായില്ല. ജീവിതത്തിന്റെ ഒരു ഭാഗം മുഴുവന്‍ ശൂന്യമായിപ്പോയി. ഒരു വലിയ വിടവ്. ഞാന്‍ അദ്ദേഹത്തെ ലണ്ടനില്‍ വച്ച് കണ്ടിരുന്നു. അദ്ദേഹം അദ്ദേഹമല്ലാതായി മാറിയിരുന്നു”. എന്നാണ് ശശിയെക്കുറിച്ച് ഒരിക്കല്‍ സിമി ഗേര്‍വാള്‍ പറഞ്ഞത്. 2017 ലാണ് ശശി കപൂര്‍ മരണപ്പെടുന്നത്.