Film News

സ്വന്തം സുജാതയിലെ ചന്ദ്രയും ടോഷും തമ്മിലുള്ള പ്രണയകഥ അറിയുമോ? കേട്ടപ്പോൾ ഇത് മറ്റൊരു സീരിയലിന് ഉള്ള കഥ ഉണ്ടല്ലോ എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് കൃസ്റ്റിയും. സ്വന്തം സുജാത എന്ന പരമ്പരയിലൂടെ ആണ് ഇവർ ഒരുമിച്ച് അഭിനയിക്കുന്നത്. ഈ പരമ്പരയുടെ ചിത്രീകരണവേളയിൽ ആയിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. പ്രേക്ഷകർ ഏറെ ആഗ്രഹിച്ച വിവാഹങ്ങളിൽ ഒന്നായിരുന്നു ഇവരുടേത്. സീരിയലിൽ നല്ല കെമിസ്ട്രി ആയിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ആയിരുന്നു പ്രേക്ഷകർ ഇവർ ജീവിതത്തിലും ഒന്ന് ആകണമെന്ന് ആഗ്രഹിച്ചത്. പരമ്പരയുടെ നൂറാം എപ്പിസോഡിൻ്റെ സമയത്താണ് ഇരുവരും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്. അതുവരെ ടോഷ് അവതരിപ്പിക്കുന്ന ആദം എന്ന കഥാപാത്രം പരമ്പരയിൽ ഇല്ലായിരുന്നു.

- Advertisement -

ഇരുവരും ആദ്യമായി പ്രണയം തിരിച്ചറിഞ്ഞ നാളുകളെക്കുറിച്ച് സംസാരിക്കുകയാണ് ചന്ദ്ര. “ഒരു ദിവസം ബാക്കിയുള്ളവർ എല്ലാം ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നു. ഞങ്ങൾ രണ്ടുപേരും മാത്രം വെറുതെ ഇരിക്കുന്നു. ഞാൻ അദ്ദേഹത്തെ നോക്കിയപ്പോൾ അദ്ദേഹം എന്നെ നോക്കി ഇരിക്കുന്നു. അതാണ് എന്നിൽ ഒരു തിരിച്ചറിവ് ഉണ്ടാക്കിയത്. അതുപോലെതന്നെ ഞങ്ങൾ തിരഞ്ഞെടുക്കുന്ന പാട്ടുകൾ പോലും സാമ്യമുള്ളത് ആയിരുന്നു” – ചന്ദ്ര പറയുന്നു.

“ഒരു ദിവസം ഞങ്ങൾ രണ്ടുപേരും ഞങ്ങൾക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ കേട്ട് യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ എൻറെ ഫ്ലാറ്റ് എത്താറായി. അയ്യോ ഫ്ലാറ്റ് എത്താറായല്ലോ എന്ന് ഞാൻ അറിയാതെ പറഞ്ഞു പോയി. പറഞ്ഞത് അബദ്ധമായി എന്ന് പിന്നീട് ഒരു തോന്നൽ ഉണ്ടായി. സോറി ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഫ്ലാറ്റിലേക്ക് പോയി. അദ്ദേഹം ചിരിക്കുക മാത്രമായിരുന്നു ചെയ്തത്” – ചന്ദ്ര ഓർത്തെടുക്കുന്നു.

ഒരു നിയോഗം പോലെ ഒന്നായവർ ആണ് തങ്ങളെന്നാണ് ചന്ദ്ര പറയുന്നത്. പരസ്പര ബഹുമാനത്തോടെ ആണ് വിവാഹത്തിലേക്ക് തങ്ങൾ എത്തിയത്. കൂടാതെ വിവാഹശേഷമാണ് തങ്ങൾ പ്രണയിക്കാൻ പോലും തുടങ്ങിയത്. സത്യം പറഞ്ഞാൽ ഞങ്ങൾ വിവാഹത്തിനു മുൻപ് ഐ ലവ് യു എന്ന് പോലും പറഞ്ഞിട്ടില്ല. എന്നാൽ വിവാഹത്തിനു ശേഷം അത് എപ്പോഴും പറയാറുണ്ട്. എപ്പോഴാണ് ഞങ്ങൾക്ക് പരസ്പരം ഇഷ്ടം തോന്നി തുടങ്ങിയത് എന്ന് കൃത്യമായി പറയുവാൻ സാധിക്കില്ല. ഒരു നിയോഗം പോലെ ആയിരുന്നു അത് സംഭവിച്ചത്. വരെ കെയറിങ് ചെയ്യുന്ന വ്യക്തിയാണ് ടോഷ് എന്നാണ് ചന്ദ്ര പറയുന്നത്. തനിക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കലയോട് നല്ല ഡെഡിക്കേഷൻ ഉള്ള വ്യക്തിയാണ്. അഭിനയത്തോട് നല്ല ആത്മാർത്ഥത പുലർത്തുന്നുണ്ട്. തന്നെക്കാളും കൂടുതൽ ഭർത്താവ് ആണ് റൊമാൻറിക് എന്നാണ് ചന്ദ്ര പറയുന്നത്. സർപ്രൈസ് സമ്മാനങ്ങൾ നൽകുന്ന കാര്യത്തിൽ താൻ അദ്ദേഹത്തോളം വരില്ല എന്നാണ് ചന്ദ്ര കൂട്ടിച്ചേർക്കുന്നത്.

Athul

Recent Posts

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

43 mins ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

2 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

3 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

14 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

14 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

15 hours ago