Film News

ആ പ്രണയത്തില്‍ വീണ് പോകരുത് , അത് നാടകം ആണ് ; ദില്‍ഷയ്ക്ക് ജാസ്മിന്റെ ഉപദേശം

പതിവുപോലെ ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലും പ്രണയം തുടങ്ങിയിരിക്കുകയാണ്. ഇത്തവണ ഡോക്ടര്‍ റോബിന് ദില്‍ഷയോട് ആണ് പ്രണയം. ഇത് ദില്‍ഷയോട് പറയാതെ പറയുകയും ചെയ്തു റോബിന്‍. എന്നാല്‍ തനിക്ക് ഒന്നും മനസ്സിലായില്ല എന്ന മട്ടിലായിരുന്നു ദില്‍ഷ . ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബിഗ് ബോസ് വീട്ടില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.

- Advertisement -

കഴിഞ്ഞ ദിവസം സ്മോക്കിങ് ഏരിയയില്‍ വച്ച് ബ്ലെസ്ലിയും ജാസ്മിനും എല്ലാം ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നതിലൂടെ, ഹൗസ്മേറ്റിസിനും ഡോക്ടറുടെ പ്രണയ നാടകം മനസ്സിലായി എന്ന് ബോധ്യമായി. അത് അയാളുടെ അടത്ത ഗെയിം സ്ട്രാറ്റജിയാണെന്നാണ് ജാസ്മിന്റെ കണ്ടെത്തല്‍. ഇതിന് മുന്‍പ് ബിഗ്ഗ് ബോസിലെ പ്രണയ ജോഡികള്‍ക്ക് എല്ലാം പ്രേക്ഷകരുടെ പ്രത്യേക പരിഗണനയും ശ്രദ്ധയും കിട്ടിയിരുന്നു. അത് തന്നെയാണ് ഡോക്ടറിന്റെയും ഉദ്ദേശം.


ആ നാടകത്തില്‍ വീണ് പോകരുത് എന്ന തരത്തില്‍ ജാസ്മിന്‍ ദില്‍ഷയോട് സംസാരിക്കുന്നു. ഒരിക്കലും അത് സംഭവിയ്ക്കില്ല എന്ന് ദില്‍ഷയും പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം ആയിരുന്നു റോബിന്‍ തന്റെ പ്രണയം ദില്‍ഷയോട് ഒരു കഥയിലൂടെ പറഞ്ഞത്.

ഞാന്‍ ഒരു ഇമാജിനേഷന്‍ പറയാം എന്ന തരത്തിലാണ് റോബിന്‍ കാര്യം അവതരിപ്പിയ്ക്കുന്നത്. ‘എന്റെ ഒരു സുഹൃത്ത് ഡോക്ടറാണ്. അവന് ഒരു പെണ്‍കുട്ടിയെ ഇഷ്ടമായി. ആ കുട്ടി ഗായികയാണ്, ഒരു റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായതാണ്. കുറേ കാലമായി ഇവന്‍ അവളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഒരിക്കലും പരസ്പരം കണ്ടിട്ടില്ല. പുള്ളിക്കാരി തിരുവനന്തപുരത്തും അവന്‍ കൊച്ചിയിലും ആണ്. ഒരിക്കല്‍ ആലപ്പുഴയില്‍ വച്ച് അവര്‍ അവിചാരിതമായി കണ്ടുമുട്ടി. ഒരിക്കലും അവളെ കാണാന്‍ പറ്റും എന്ന് അവന്‍ കരുതിയിരുന്നില്ല. പക്ഷെ കണ്ടപ്പോള്‍ അത് കിടിലന്‍ സംഭവമായി’- ഇതാണ് റോബിന്‍ ഉദാഹരിച്ച കഥ. ഈ കഥയിലെ ആ നായികയും നായകനും ആരാണെന്ന് കണ്ടെത്താന്‍ ദില്‍ഷയോട് ആവശ്യപ്പെടുകയായിരുന്നു, എന്നാല്‍ അപ്പോള്‍ ഒന്നും അറിയാത്ത ഭാവത്തില്‍ ആയിരുന്നു ദില്‍ഷ നിന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം ദില്‍ഷക്ക് മനസിലായി തുടങ്ങി.

Anusha

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

1 hour ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

1 hour ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

13 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

14 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

14 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

16 hours ago