കഴിഞ്ഞദിവസം ലോകമെമ്പാടുമുള്ള ആളുകൾ പ്രണയദിനം ആഘോഷിക്കുകയായിരുന്നു. എല്ലാവരും അവർ പ്രണയിക്കുന്ന വ്യക്തികളുടെ ഒപ്പമായിരുന്നു പ്രണയ ദിനം ആഘോഷിച്ചത്. എന്നാൽ പ്രണയം ഇതുവരെ സെറ്റ് ആവാത്ത ആളുകൾ പോലും പ്രണയ ദിനം ആഘോഷിച്ചു. അവർ വൺ ഡേ ആയിട്ട് പ്രണയിക്കുന്ന കാമുകീകാമുകന്മാരുടെ ഓർമ്മയിലാണ് പ്രണയദിനം ആഘോഷിച്ചത്. എന്നാൽ പ്രണയമില്ലാത്ത ആളുകൾ പരസ്പരബന്ധമില്ലാത്ത എന്തൊക്കെയോ വാട്സപ്പ് സ്റ്റാറ്റസുകൾ ഇട്ട് നടക്കുകയായിരുന്നു.
അതേസമയം ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട സലിംകുമാർ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്ക് അക്കൗണ്ട് വഴി ആണ് ഇദ്ദേഹം പ്രണയം തുറന്നുപറഞ്ഞത്. ഒരു കാർട്ടൂൺ ഫോട്ടോ ആണ് ഇദ്ദേഹം ഫേസ്ബുക്ക് വഴി പങ്കുവെച്ചത്. ആർട്ടിസൻ മിൽ എന്ന വ്യക്തി ആണ് ഈ കാർട്ടൂൺ ചിത്രം ഉണ്ടാക്കിയത്. ഇതിലൂടെ ആണ് സലിംകുമാർ കഥാപാത്രം തൻറെ പ്രണയം തുറന്നുപറഞ്ഞത്. ആരോടാണ് ഈ ഫോട്ടോയിലെ സലിംകുമാർ പ്രണയം തുറന്നു പറഞ്ഞത് എന്ന് അറിയുമോ?
കല്യാണരാമൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ സലീം കുമാർ അവതരിപ്പിച്ച കഥാപാത്രമാണ് പ്യാരിലാൽ. മലയാളികൾ ഒരുകാലത്ത് മറക്കാത്ത കഥാപാത്രമാണ് ഇത്. ഇതിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് ഭവാനി. പ്രധാനപ്പെട്ടതു എന്ന് പറയാൻ പറ്റില്ല, വളരെ കുറച്ചു നിമിഷത്തേക്ക് മാത്രമേ ഇവർ വന്നു പോകുന്നുള്ളൂ. എങ്കിലും മലയാളികളുടെ മനസ്സിൽ ഒരുകാലത്തും മായാതെ നിൽക്കുന്ന ഒരു കഥാപാത്രമായി ഇവർ എന്നും നിലകൊള്ളും.
ഇവരോട് ആണ് സലിംകുമാർ, അഥവാ പ്യാരിലാൽ പ്രണയം തുറന്നു പറഞ്ഞിരിക്കുന്നത്. കല്യാണരാമൻ എന്ന സിനിമയിലെ അതേ വേഷത്തിൽ തന്നെയാണ് കാർട്ടൂണിൽ ഉള്ള പ്യാരി ലാലും ഭവാനിയും. ഒന്നാകുവാൻ മലയാളികൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ജോഡികളാണ് ഇവർ എന്നാണ് ഇവരെക്കുറിച്ച് മലയാളികൾ പറയുന്നത്. “എൻറെ പ്രിയപ്പെട്ട മദാൽദസയ്ക്ക്” എന്നാണ് പ്യാരി ലാൽ ഭവാനിക്ക് നൽകിയ കുറിപ്പിൽ എഴുതിയിരിക്കുന്നത്. എല്ലാവർക്കും പ്രണയദിന ആശംസകൾ നേരുവാനും സലിംകുമാർ മറന്നില്ല.