മോഡലിംഗ് രംഗത്തിലൂടെ സിനിമയിലെത്തിയ താരങ്ങളിൽ ഒരാൾ ആണ് നേഹ റോസ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വൺ എന്ന സിനിമയിലൂടെ ആണ് ഇവർ അരങ്ങേറുന്നത്. ഫാഷൻ മോഡലിംഗ് രംഗത്തും ഇവർ സജീവമായിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇവർ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
ചെറുപ്പം മുതൽ തന്നെ തനിക്ക് മോഡലിംഗ് മേഖലയിൽ താല്പര്യമുണ്ടായിരുന്നു എന്നാണ് നേഹ പറയുന്നത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ ഫാഷൻ ഷോകളും ആഡ് ഫിലിമുകളും ഫാഷൻ മാഗസീനുകളും ഒക്കെ ശ്രദ്ധിക്കുമായിരുന്നു. അതിൽ ഉള്ളതുപോലെ ഫോളോ ചെയ്യാൻ ശ്രമിച്ചു. റാമ്പ് വാക്ക് ഒക്കെ പരിശീലിച്ചു നോക്കി. ചെറുപ്പം മുതൽ തന്നെ ഫാഷൻ മേഖല തനിക്ക് വല്ലാതെ ഇഷ്ടമാണ് എന്നും അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ജോലി പോലും രാജിവച്ച ശേഷം അങ്ങോട്ട് എത്തിയത് എന്നാണ് താരം പറയുന്നത്. ഇതിനുശേഷമാണ് താരം സിനിമയിൽ എത്തിയത്. എന്നാൽ സിനിമ ഒരു സീരിയസ് കാര്യമായി താരം ചിന്തിച്ചിരുന്നില്ല എന്നാണ് പറയുന്നത്. ഒരുപാട് ആളുകളുടെ സപ്പോർട്ട് ഉള്ളതുകൊണ്ടാണ് വൺ എന്ന സിനിമയിൽ അഭിനയിച്ചത്. പിന്നീട് പീസ് എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.
സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. നിരവധി വിമർശനങ്ങളും ട്രോളുകളും നേരിടാറുണ്ട് താരം. അതിനെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ് – നമ്മുടെ ലോകത്ത് പലവിധം ആളുകൾ ഉണ്ട്. പലർക്കും പല ചിന്താഗതിയാണ്, പല അഭിപ്രായങ്ങളാണ്. ഒരു ചായ ഇട്ടാൽ പോലും അതിലെ പഞ്ചസാരയുടെ അളവ്, കടുപ്പം എല്ലാവരും ഓരോരുത്തരും ചെയ്യുമ്പോൾ ഓരോ പോലെ ആയിരിക്കും. ഓരോരുത്തരുടെയും രുചിയും കാഴ്ചപാടുകളും എല്ലാം വ്യത്യസ്തമായിരിക്കും. അതുപോലെ തന്നെയാണ് ട്രോളുകൾ എന്നാണ് നേഹ പറയുന്നത്. ഓരോരുത്തരും പറയുന്നതും ചെയ്യുന്നതും അവരവരുടെ കാഴ്ചപ്പാടുകൾ ആണ്. അവരവർ പഠിച്ചു ജീവിച്ചു വളർന്ന സാഹചര്യങ്ങളിൽ നിന്നുമാണ് അവരുടെ കാഴ്ചപ്പാടുകൾ ഉണ്ടാകുന്നത്. ഓരോരുത്തർക്കും ശരിയെന്ന് തോന്നുന്നത് അവർ ചെയ്യട്ടെ, അതിൽ സംതൃപ്തരാവട്ടെ.
ഒരു സ്ലീവ് ലെസ് ഡ്രസ്സ് ഇടാൻ, ലിപ്സ്റ്റിക് ഇടാൻ ഒന്നും തന്നെ ആദ്യം വീട്ടിൽ സമ്മതിക്കില്ലായിരുന്നു. ചെറുപ്പത്തിൽ കുറച്ച് ഓവർ ആയി ലിപ്സ്റ്റിക് ഇട്ടാൽ തന്നെ വീട്ടുകാർ വഴക്ക് പറയുമായിരുന്നു. അതുകൊണ്ട് എപ്പോഴും ലൈറ്റ് ആയിട്ട് ആയിരുന്നു ലിപ്സ്റ്റിക് ഇട്ടുകൊണ്ടിരുന്നത്. മോഡലിംഗ് മേഖലയിൽ സപ്പോർട്ട് ആണെങ്കിലും ഇത്തരം കാര്യങ്ങൾ അവർക്ക് താല്പര്യം ഇല്ലായിരുന്നു. മോഡലിംഗ് മേഖലയിലേക്ക് വരുവാൻ വേണ്ടി ജോലി രാജിവച്ചപ്പോൾ ആദ്യം അതിന് വീട്ടുകാർ സപ്പോർട്ട് അല്ലായിരുന്നു. ചേട്ടൻ ചാർട്ടേഡ് അക്കൗണ്ടൻറ് ആണ്. ഒരു ബിസിനസ് കൂടി അദ്ദേഹം നോക്കി നടത്തുന്നുണ്ട്. ഇങ്ങനെയുള്ള ഒരു ഫാമിലിയിൽ നിന്നുമാണ് വരുന്നത് എന്നതുകൊണ്ട് തന്നെ അവർക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല ഞാൻ പറയുന്നത്. അതേസമയം പിക്ചർ എന്ന സിനിമയിൽ വിദ്യാബാലൻ ചെയ്തത് പോലെ ഒരു വേഷം ചെയ്യണം എന്നതാണ് തൻറെ ഏറ്റവും വലിയ ഒരു ആഗ്രഹം എന്നും താരം കൂട്ടിച്ചേർത്തു.