ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ഭാഗ്യശ്രീ. സൽമാൻ ഖാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മേനേ പ്യാർ കിയ എന്ന സിനിമയിലൂടെ ആണ് താരം സിനിമയിൽ എത്തുന്നത്. രാജ കുടുംബത്തിൽ പിറന്നാൽ താരമായിരുന്നു ഭാഗ്യശ്രീ. താരം സിനിമയിൽ അഭിനയിക്കുന്നതിന് കുടുംബത്തിലുള്ള അവർക്ക് വലിയ താല്പര്യം ഇല്ലായിരുന്നു. എങ്കിലും ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ആയിരുന്നു ഇവരുടെ വിവാഹം. ബാല്യകാല സുഹൃത്ത് ആയിട്ടുള്ള ഹിമാലയ് ദസ്ഥാനി എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. അതിനുവേണ്ടി താരത്തിന് സ്വന്തം വീട് ഉപേക്ഷിച്ചു ഇറങ്ങി വരികയും ചെയ്തു.
വിവാഹ ശേഷം താരം അഭിനയരംഗത്തു നിന്നും വിട വാങ്ങുകയും ചെയ്തു. പിന്നീട് ഒരു കുടുംബിനി ആയിട്ടായിരുന്നു താരം ജീവിതം തള്ളിനീക്കിയത്. നടിയുടെ ഈ തീരുമാനം ബോളിവുഡിൽ ഉള്ളവരെ ഞെട്ടിക്കുകയും ചെയ്തു. കരാറൊപ്പിട്ടു നിരവധി സിനിമകൾ പോലും ഒഴിവാക്കിയ ശേഷമായിരുന്നു താരം അഭിനയരംഗത്തു നിന്നും വിടവാങ്ങിയത്. എന്നാൽ വർഷങ്ങൾക്ക് ശേഷം താരം പിന്നെയും സിനിമാ മേഖലയിൽ എത്തി. പ്രഭാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച രാധേശ്യാം എന്ന സിനിമയിൽ താരം ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.
ഭർത്താവിനു തൻറെ ഭാര്യ മറ്റൊരാളെ പ്രണയിക്കുന്നത് കാണാൻ താല്പര്യം ഇല്ലായിരുന്നു എന്നും അതുകൊണ്ടാണ് ഇടക്കാലത്ത് സിനിമയിൽ നിന്നും മാറി നിന്നത് എന്നും ആണ് താരം വ്യക്തമാക്കുന്നത്. വിവാഹശേഷം തനിക്ക് ഒരു കുടുംബിനി ആയി ഒതുങ്ങി കഴിയേണ്ടിവന്നു. മറ്റുള്ള സ്ത്രീകളെ പോലെ തന്നെ വീട്ടുജോലി ഒക്കെ ചെയ്തു കഴിയേണ്ട അവസ്ഥ ആയിരുന്നു.
“പുറംലോകത്തെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ലാത്ത വീട്ടുകാർ ആയിരുന്നു ഭർത്താവിൻറെ വീട്ടുകാർ. കരിയർ ഉപേക്ഷിച്ചു വീട്ടിലേക്ക് ഒതുങ്ങി കൂടേണ്ടി വന്ന അവസ്ഥ ആയിരുന്നു. ജീവിതം ഒട്ടാകെ മാറി. അതിനുശേഷം ഒരു നടി ആയിരുന്നില്ല ഞാൻ. വീടിനുള്ളിൽ സ്ത്രീകൾ ചെയ്യേണ്ട ജോലികൾ എല്ലാം എനിക്കും ചെയ്യേണ്ടിവന്നു. അതും എല്ലാം ഒറ്റയ്ക്ക് തന്നെ” – താരം പറയുന്നു. എന്നാൽ വീട്ടിലുള്ളവരുടെ വിചാരം തനിക്ക് സിനിമ സെറ്റിൽ വലിയ പണി ഒന്നും ഇല്ലായിരുന്നു എന്നതായിരുന്നു. കാരണം അവർ നോക്കുമ്പോൾ താൻ എപ്പോഴും ഒക്കെ ഒക്കെ ഇട്ടു സുന്ദരിയായിട്ടാണ് ഇരിക്കുന്നത്. പക്ഷേ 10, 12 മണിക്കൂർ ജോലി ചെയ്ത ശേഷമാണ് വീട്ടിലേക്ക് തിരിച്ചു വരുന്നത് എന്ന് അവർ മനസ്സിലാക്കിയില്ല. അതേസമയം ഭർത്താവ് വളരെ പൊസസീവ് ആയിരുന്നു എന്നാണ് താരം പറയുന്നത്. മറ്റുള്ള നടൻമാരുടെ ഒപ്പം അഭിനയിക്കുന്നത് ഒന്നും ഭർത്താവിനു ഇഷ്ടമല്ലായിരുന്നു.
മലയാളികൾക്ക് സുപരിചിതമായ താരമാണ് റെസ്മിൻ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.എറണാകുളത്ത പ്രശസ്തമായ കലാലയത്തിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപിക…
മലയാളികൾക്ക് സുപരിചിതയാണ് അഭയ ഹിരണ്മയി.സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങളും അഭയ നേരിടാറുണ്ട്.സെലിബ്രിറ്റികള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങള്‍ക്കും നെഗറ്റീവ്…
സുരേഷ് ഗോപി സത്യ പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്ക്…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ധർമജന്റെ ഒരു വീഡിയോ ആണ്.ഭാര്യ അനൂജയ്ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ധർമ്മജന് പങ്കുവെച്ചത്. എന്റെ ഭാര്യ…
മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.ഇടവേള ബാബുവും ബാബു രാജും കൂടിയാണ് ഇത്തവണയും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. അവർ പറഞ്ഞിട്ടാണ് ഞാന്‍…
മലയാളം സീരിയലിലൂടെ സുപരിചിതമായ നടനാണ് വിഷ്ണു പ്രകാശ്.തന്നെ കുറിച്ചും കുടുംബത്തെ പറ്റിയുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹമെഴുതിയ കുറിപ്പ് വൈറലാവുകയാണ് ഇപ്പോള്‍.'ഈ…