Film News

80-കളിൽ സിനിമയിലെത്തി, 36-ആം വയസ്സിൽ വിവാഹം, അപ്രതീക്ഷിതമായ ഭർത്താവിൻ്റെ മരണത്തോടെ എല്ലാം തകർന്നു – കല്യാണരാമൻ സിനിമയിലൂടെ ഇന്നത്തെ തലമുറയ്ക്ക് സുപരിചിതയായ ബീന കുമ്പളങ്ങിയുടെ യഥാർത്ഥ ജീവിതകഥ ഇങ്ങനെ

ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ബീന കുമ്പളങ്ങി. 1980കളിലും 90കളിലും ആയിരുന്നു ഇവർ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നത്. വ്യത്യസ്തമായ വേഷങ്ങളിലൂടെ ആയിരുന്നു ഇവർ മലയാള സിനിമയിൽ ഒരു ഇടം നേടിയെടുത്തത്. സ്കൂൾ കാലഘട്ടം മുതൽ തന്നെ താരം കലാ മേഖലയിൽ സജീവമായിരുന്നു. സ്കൂളിലും പള്ളിയിലും നടക്കുന്ന നൃത്ത പരിപാടികളിൽ താരം പങ്കെടുക്കാറുണ്ടായിരുന്നു. ഒരു വർഷത്തോളം കലാഭവനിൽ താരം നൃത്തം പഠിച്ചിട്ടുണ്ട്.

- Advertisement -

എം ഗോവിന്ദൻകുട്ടി എന്ന പഴയകാല നടൻ ഇവരുടെ അമ്മാവൻറെ പരിചയക്കാരൻ ആയിരുന്നു. അങ്ങനെയാണ് 80കളിൽ താരം സിനിമ മേഖലയിൽ എത്തുന്നത്. രണ്ടു മുഖം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് കള്ളൻ പവിത്ര അടക്കമുള്ള ക്ലാസിക് സിനിമകളിലും താരം വേഷമിട്ടു. എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. 36 വയസ്സിൽ ആയിരുന്നു താരം വിവാഹിതയാകുന്നത്. സാബു എന്ന യുവാവിനെ ആയിരുന്നു താരം വിവാഹം ചെയ്തത്. കോഴിക്കോട് വച്ച് ഇരുവരും പരിചയപ്പെടുകയും പിന്നീട് സൗഹൃദത്തിൽ ആവുകയും അത് പ്രണയത്തിൽ എത്തുകയും അവസാനം വിവാഹത്തിൽ കലാശിക്കുകയും ആയിരുന്നു.

ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോൾ ആയിരുന്നു വിവാഹം ചെയ്തത്. വിവാഹത്തോടെ സിനിമാജീവിതം ഉപേക്ഷിക്കാൻ ശ്രമിച്ചു എങ്കിലും രണ്ടാമതും വരാൻ പ്രോത്സാഹിപ്പിച്ചത് ഭർത്താവായിരുന്നു എന്നാണ് നടി പറയുന്നത്. എന്നാൽ സാബുവിന്റെ മരണശേഷം നടി ആകെ വിഷമിച്ചു പോവുകയായിരുന്നു. കയ്യിൽ പണം ഒന്നുമില്ലാത്ത അവസ്ഥ എത്തി. അങ്ങനെയാണ് നടിയുടെ അവസ്ഥ ഇടവേള ബാബു അറിയുകയും സാഹചര്യം മനസ്സിലാക്കി വീട് വെച്ചു നൽകാൻ ഏർപ്പാട് ചെയ്യുകയും ചെയ്തത്. അങ്ങനെയാണ് ഇവർ കുമ്പളങ്ങിയിൽ എത്തിയത്.

അമ്മ സംഘടനയുടെ കൈനീട്ടം സ്ഥിരമായി ലഭിക്കുന്നതുകൊണ്ടാണ് പട്ടിണിയില്ലാതെ കഴിഞ്ഞുകൂടുന്നത്. പക്ഷേ ഇപ്പോഴും മരുന്നിനും മറ്റും പണം തികയാറില്ല എന്നാണ് താരം പറയുന്നത്. ഷാർജ ടു ഷാർജ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, സദാനത്തിന്റെ സമയം, ക്രോണിക് ബാച്ചിലർ എന്നീ സിനിമകളിലൂടെയാണ് ഇവർ ഇന്നത്തെ തലമുറയ്ക്ക് കൂടുതൽ സുപരിചിത ആയിരിക്കുന്നത്.

Athul

Recent Posts

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

3 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

3 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

4 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

4 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

5 hours ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

7 hours ago