മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ സീരിയൽ മേഖലയിൽ എത്തിപ്പെട്ടത്. ഹീറോസ് എന്ന പരമ്പരയിൽ ആയിരുന്നു ഇവർ ആദ്യമായി അഭിനയിച്ചത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ദൂരദർശനിലെ ഈ പരമ്പരയിൽ ഇവർ അഭിനയിക്കുന്നത്. പിന്നീട് അവിടെ ഇങ്ങോട്ട് ഏകദേശം 75 ഓളം പരമ്പരകളുടെ ഭാഗമായി ഇവർ. 15 സിനിമകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് ഇവർ ഇവിടെ വരെ എത്തിയത്. ഇപ്പോൾ അതിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് താരം.
ഹലോ എന്ന സിനിമയിൽ ഇവർ ചെറിയ ഒരു വേഷം ചെയ്തിരുന്നു. അശോകന്റെ ഭാര്യയുടെ കഥാപാത്രമായിട്ടാണ് ഇവർ എത്തിയത്. എന്നാൽ ഒരു ഡയലോഗ് പോലും ഇവർക്ക് ഇല്ലായിരുന്നു. പക്ഷേ ഇപ്പോഴും ഈ സിനിമയുടെ പേരിൽ ആണ് താൻ അറിയപ്പെടുന്നത് എന്നാണ് ഇവർ പറയുന്നത്. പേരറിയാത്തവർ ഹലോയിലെ ചേച്ചി അല്ലേ എന്ന് ചോദിച്ചു കൊണ്ട് ആണ് തന്നെ പരിചയപ്പെടാൻ വരുന്നത് എന്നാണ് ഇവർ പറയുന്നത്. ഇവരുടെ ഏറ്റവും പുതിയ സിനിമയാണ് മായമ്മ. ഈ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ ആണ് ഇപ്പോൾ താരം.
“മായമ്മ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ഒരു മുഴുനീള കഥാപാത്രം ഈ സിനിമയിലാണ് ചെയ്യുന്നത്. ഒരു തമ്പുരാട്ടി സ്ത്രീയുടെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ഒരുപാട് ഇമോഷൻസിലൂടെ കടന്നുപോകുന്ന സിനിമയാണ്. ബാലതാരം ആയിട്ടാണ് കരിയർ തുടങ്ങിയത്. ദൂരദർശനിലെ പരമ്പരയിലൂടെ ആണ് തുടക്കം. 30 വർഷത്തിൽ അധികമായി അഭിനയിക്കുന്നുണ്ട്. എൻറെ പേര് പോലും പലർക്കും അറിയില്ല. ഹലോ സിനിമയിലെ ചേച്ചി എന്നാണ് പലരും വിളിക്കുന്നത്. പ്രസവം കഴിഞ്ഞ സമയത്താണ് ഈ സിനിമ ഷൂട്ട് ചെയ്തത്. വെറും രണ്ടുമണിക്കൂർ കൊണ്ട് ഷൂട്ടിംഗ് തീരുകയായിരുന്നു. ലാലേട്ടനൊപ്പം ആദ്യമായി അഭിനയിച്ചത് ഈ സിനിമയിലാണ്. എന്നാൽ ഇതിനു മുൻപ് ഒരു മാസികയുടെ കവർ പേജിന് വേണ്ടി അദ്ദേഹവുമായി ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ കണ്ടപ്പോൾ ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് തോന്നൽ പോലും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ആ അവസരം നഷ്ടപ്പെടുത്തിയല്ലോ എന്ന് ഇപ്പോൾ ഇടയ്ക്കിടെ ഓർക്കാറുണ്ട്. അതുപോലെ പാണ്ടിപ്പട സിനിമയിലെ സീനുകളും ഇപ്പോഴും ആളുകൾ തിരിച്ചറിയാറുണ്ട്” – ഇന്ദുലേഖ പറയുന്നു.
“മുഴുനീള വേഷം സിനിമയിൽ ചെയ്യണമെന്ന് ആഗ്രഹം എപ്പോഴും ഉണ്ടായിട്ടുണ്ട്. അതിനിടയിൽ ഹലോ സിനിമയിലെ ചില സീനുകൾ ക്ലിക്ക് ആവുന്നത് പോലെ സംഭവിക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. ഉർവശി ചേച്ചി നിർമ്മിക്കുന്ന ഒരു സിനിമയിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പലരുടെയും അഭിപ്രായം അനുസരിച്ചാണ് പരമ്പരകൾ ചെയ്യുന്നത്. അതുകൊണ്ടാണ് അതിൻറെ വ്യത്യാസം സീരിയലുകളിൽ കാണുന്നത്” – ഇന്ദുലേഖ കൂട്ടിച്ചേർക്കുന്നു. എം ബി എ ബിരുദധാരിയാണ് ഇവർ. ഇടയ്ക്ക് ബാങ്കുകളിൽ ജോലി ചെയ്തിട്ടുണ്ട്. വളരെ യാദൃശ്ചികമായിട്ടാണ് സീരിയൽ മേഖലയിൽ എത്തിപ്പെട്ടത് എന്നും ഒരിക്കലും പ്ലാൻ ചെയ്തത് ആയിരുന്നില്ല എന്നുമാണ് ഇവർ പറയുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഇവരുടെ ഭർത്താവ് അസുഖബാധിതനായി നമ്മളെ വിട്ടു പോയത്. ഉണ്ണിമായ എന്നൊരു മകളാണ് ഇവർക്ക് ഉള്ളത്.