Film News

റംസാൻ നോമ്പ് എടുത്തവർക്ക് കെജിഎഫ് കാണാമോ? ചിത്രം ഹലാൽ ആണോ? ഇസ്ലാമിക മതപണ്ഡിതർ നൽകുന്ന ഉത്തരം ഇതാ

ബോക്സോഫീസിൽ വലിയ മുന്നേറ്റം കാഴ്ച വെച്ചു കൊണ്ടിരിക്കുകയാണ് കെജിഎഫ് ചാപ്റ്റർ ടു എന്ന ബ്രഹ്മാണ്ട ചിത്രം. ഒരു കന്നഡ സിനിമ ആണ് ഇത് എങ്കിലും അതിൽ ഒതുങ്ങി നിൽക്കുന്നത് അല്ല കെജിഎം. ഒരു ഇന്ത്യൻ സിനിമ എന്ന ലേബൽ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. പ്രശാന്ത് നീൽ ആണ് ചിത്രം സംവിധാനം ചെയ്തത്. നാലു വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ കെജിഎഫ് എന്ന സിനിമയുടെ രണ്ടാം ഭാഗം കൂടിയാണ് കെജിഎഫ് ചാപ്റ്റർ 2. ചിത്രം ഇതിനോടകം 600 കോടിക്ക് അടുത്ത ബോക്സ് ഓഫീസിൽ നിന്നും നേടി കഴിഞ്ഞു എന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.

- Advertisement -

കേരളത്തിൽ വലിയ തിരക്കാണ് സിനിമയ്ക്ക് അനുഭവപ്പെടുന്നത്. ഇത്രയും ഫാമിലി ഓഡിയൻസിനെ അടുത്തകാലത്തൊന്നും തീയേറ്ററിൽ കണ്ടിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം ഒരു വിഭാഗം ആളുകൾ ഇപ്പോഴും സിനിമ കാണുവാൻ വേണ്ടി തിയേറ്ററിൽ കയറാൻ മടിക്കുകയാണ്. ഇസ്ലാം മത വിശ്വാസികൾ ആണ് ഇവർ. കാരണം ഇവർ ഏറ്റവും പരിപാവനമായി കാണുന്ന റംസാൻ മാസം ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ മാസത്തിൽ സിനിമ കാണുന്നത് ഹറാമാണ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാൽ അതേസമയം റംസാൻ നോമ്പ് കഴിയുന്നതുവരെ പിടിച്ചുനിൽക്കാൻ ചില യുവാക്കൾക്ക് പറ്റുന്നില്ല എന്നതാണ് വസ്തുത. ചിത്രം ഹലാലാണോ? റംസാൻ മാസത്തിൽ ഈ സിനിമ കാണാമോ? എന്താണ് മതപണ്ഡിതർ നൽകുന്ന ഉത്തരം?

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കുറച്ച് മുസ്ലീം യുവാക്കൾ തമ്മിലുള്ള സംഭാഷണം ആയിരുന്നു ഇതിൽ പുറത്തുവന്നത്. റംസാൻ മാസത്തിൽ കെജിഎഫ് സിനിമ കാണുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല എന്നും ഹറാമായ കാര്യങ്ങൾ ഒന്നും തന്നെ ഈ സിനിമയിലില്ല എന്നുമായിരുന്നു ഇവർ തമ്മിൽ തമ്മിൽ സംസാരിച്ചത്. നായികമാരുടെ ഐറ്റംഡാൻസ് ഒന്നുംതന്നെയില്ല, നായകൻ അടക്കം മുഴുവൻ സമയവും ശരീരം മറച്ചാണ് നടക്കുന്നത്, അതേസമയം ഇടയ്ക്കിടയ്ക്ക് സലാം റോക്കി ഭായി എന്നൊക്കെ പറയുന്നുണ്ട് എന്നും അതുകൊണ്ട് ഇത് ഒരു ഹലാൽ സിനിമ ആണ് എന്നായിരുന്നു യുവാക്കൾ പറഞ്ഞത്. ഇതുകേട്ട് നിരവധി മുസ്ലീം യുവാക്കളാണ് സിനിമ കാണുവാൻ വേണ്ടി ധൈര്യമായി ടിക്കറ്റ് എടുത്തത്. എന്നാൽ ഇതിൽ കാര്യമില്ല എന്നാണ് ചില ഇസ്ലാമിക പണ്ഡിതർ അഭിപ്രായപ്പെടുന്നത്.

ശ്രീനിധി ഷെട്ടി ആണ് സിനിമയിലെ നായിക. ഇവർ പല സീനുകളിലും അവരുടെ ഔറത്ത് വെളിവാക്കുന്ന രീതിയിൽ അഭിനയിച്ചിട്ടുണ്ട്. അത് കണ്ടാൽ നോമ്പ് മുറിയാൻ സാധ്യതയുണ്ട്. അതുപോലെതന്നെ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച യാഷ് പലപ്പോഴും ഷർട്ട് ഇടാതെ അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ മാറിടം കാണിക്കുന്ന പല സീനുകളും സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ സിനിമ കാണുന്നത് ഹറാം ആണ് എന്ന അഭിപ്രായം വെച്ച് പുലർത്തുകയാണ് ഒരുവിഭാഗം മതപണ്ഡിതർ.

Athul

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

6 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

6 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

7 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

7 hours ago