Film News

ഒടുവിൽ ആ വിഷയത്തിൽ പ്രതികരണവുമായി നവ്യ നായർ, പ്രതികരണം നടത്തിയത് ഇൻസ്റ്റഗ്രാം ലൈവിൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നവ്യാനായർ. സ്കൂൾ കലോത്സവവേദികളിൽ നിന്നും ആണ് താരം സിനിമയിൽ എത്തുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറുന്നത്. ദിലീപ് ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു താരത്തിന്. നന്ദനം എന്ന സിനിമ ആണ് നടിയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്. രഞ്ജിത്ത് ആയിരുന്നു ഈ സിനിമയുടെ സംവിധാനം നിർവ്വഹിച്ചത്.

- Advertisement -

വിവാഹശേഷം സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുത്തിരുന്നു. പിന്നീട് താരം തിരിച്ചു വന്നു എങ്കിലും ആ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് താരം മലയാളത്തിൽ അധികം സജീവമായിരുന്നില്ല. ഇതിനിടയിൽ കന്നഡ സിനിമയിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ദൃശ്യം എന്ന സിനിമയുടെ കന്നട പതിപ്പിൽ നവ്യ നായർ ആയിരുന്നു നായികയായി എത്തിയത്. ക്രേസി സ്റ്റാർ രവിചന്ദ്രൻ ആയിരുന്നു ഈ സിനിമയിലെ നായകൻ.

ഇപ്പോൾ മലയാളസിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ നായർ. ഒരുത്തി എന്ന സിനിമയിലൂടെ താരം തിരിച്ചു വന്നിരിക്കുന്നത്. വികെ പ്രകാശാണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. നവ്യ നായർ രാധാമണി എന്ന കഥാപാത്രമായിട്ടാണ് ഈ സിനിമയിൽ എത്തുന്നത്. ഒരു സാധാരണക്കാരി വീട്ടമ്മയുടെ വേഷത്തിലാണ് നവ്യ നായർ പ്രത്യക്ഷപ്പെടുന്നത്. വിനായകൻ ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞദിവസം പ്രസ് കോൺഫറൻസ് നടത്തിയപ്പോൾ വിനായകൻ പറഞ്ഞ ചില കാര്യങ്ങൾ വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു.

ഇപ്പോൾ സിനിമ തിയേറ്ററുകളിൽ മികച്ച പ്രദർശനം നടത്തിക്കൊണ്ടിരിക്കുകയാണ്. സിനിമ ഒരു സൂപ്പർഹിറ്റായി മാറി കൊണ്ടിരിക്കുമ്പോഴും ഈ വിഷയത്തിൽ നവ്യാനായർ ഇതുവരെ പ്രതികരണം നടത്തിയില്ലായിരുന്നു. ഇപ്പോൾ താരം ആദ്യമായി പ്രതികരിക്കുകയാണ് ഈ വിഷയത്തിൽ. സിനിമയ്ക്ക് ഇതുവരെ നിങ്ങൾ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട് എന്നും ഉടനെതന്നെ സിനിമ കാണാത്തവർ തിയേറ്ററുകളിൽ പോയി കാണണം എന്നും ആണ് നവ്യ നായർ അഭ്യർത്ഥിക്കുന്നത്. ആർ ആർ ആർ പോലെയുള്ള വലിയ സിനിമകൾ ഇറങ്ങാനിരിക്കുന്ന സാഹചര്യത്തിൽ ഒരുത്തി ഇനി എത്രത്തോളം ദിവസം തിയേറ്ററുകളിൽ ഉണ്ടാകും എന്ന കാര്യത്തിൽ ഉറപ്പില്ല എന്നും അതുകൊണ്ട് സിനിമ കാണാത്തവർ എത്രയും പെട്ടെന്ന് തന്നെ തിയേറ്ററിൽ പോയി സിനിമ കാണണം എന്നും ആണ് നവ്യ നായർ പറയുന്നത്.

Athul

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

5 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

5 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

5 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

5 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

6 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

6 hours ago