മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കമൽ. മലയാള സിനിമയിലെ കാലത്തെയും കുറച്ചു മികച്ച സിനിമകൾ ഇദ്ദേഹമാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഇതിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് നിറം. ഇപ്പോൾ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് കമൽ.
“2000 വർഷത്തിലാണ് ഈ സിനിമ ചെയ്യുന്നത്. അന്നത്തെ കാലത്തെ ഒരു ന്യൂജനറേഷൻ സിനിമയായിരുന്നു ഇത് എന്ന് വേണമെങ്കിൽ പറയാം. ഇതുപോലെ ഒരു സബ്ജക്ട് തിരഞ്ഞെടുക്കാൻ കാരണമുണ്ട്. എൻറെ മകൻ സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഈ സിനിമ ചെയ്യുന്നത്. അവൻ സുഹൃത്തുക്കളും ആയിട്ടും കസിൻസും ആയിട്ടും എല്ലാം സംസാരിക്കുമായിരുന്നു. എൻറെ കാലത്ത് ആണ് പെൺ സൗഹൃദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല” – കമൽ പറയുന്നു.
“സൗഹൃദങ്ങൾ പോയിട്ട് കസിൻസ് ആയിട്ട് പോലും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഓപ്പൺ ആയിട്ടുള്ള സംസാരങ്ങൾ കസിൻ പെൺകുട്ടികളോട് പോലും ഉണ്ടായിരുന്നില്ല. പക്ഷേ എൻറെ മക്കളുടെ കാലത്ത് എല്ലാം ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വളരെ മികച്ച സൗഹൃദം ഉണ്ടായിരുന്നു. എങ്ങനെയാണ് നിങ്ങൾക്ക് ഇത്രയും ഫ്രണ്ട്സ് ആയി ഇരിക്കാൻ സാധിക്കുന്നത് എന്ന് ഞാൻ ചോദിച്ചു. അവള് എൻറെ ഫ്രണ്ട് അല്ലേ എന്നു മാത്രമായിരുന്നു അവർ നൽകിയ മറുപടി. ഈ കാരണങ്ങൾ കൊണ്ടൊക്കെയാണ് നിറം എന്ന സിനിമ ചെയ്തത്” – സംവിധായകൻ കൂട്ടിച്ചേർക്കുന്നു.
അതേസമയം ആദ്യത്തെ കുറച്ചുദിവസം തിയേറ്ററിൽ വലിയ കൂവലായിരുന്നു. പെൺകുട്ടിയെ എടാ എന്നു വിളിക്കുന്നതൊന്നും പലർക്കും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല എന്നാണ് കമൻറ് പറയുന്നത്. ആദ്യത്തെ ദിവസം കരുതിയത് സിനിമ പൊട്ടി എന്നാണ്. എന്നാൽ പിന്നീട് പതിയെ പതിയെ സിനിമ കേറി വരികയായിരുന്നു. അങ്ങനെയാണ് സിനിമ ഹിറ്റായത് എന്നാണ് സംവിധായകൻ പറയുന്നത്.