മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനിഖ സുരേന്ദ്രൻ. ചോട്ടാ മുംബൈ എന്ന സിനിമയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ ബാലതാരമായി ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ അവസാനം കാണിക്കുന്ന മോഹൻലാലിൻറെയും ഭാവനയുടെയും മകളുടെ കഥാപാത്രമായിട്ടാണ് അനിഖ എത്തിയത്. അന്ന് ഈ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അനുകരിക്കുക ഏകദേശം ഒന്നര വയസ്സ് മാത്രമാണ് പ്രായം.
അടുത്തിടെ താരം ഒരു അഭിമുഖം നൽകിയിരുന്നു. ഈ അഭിമുഖത്തിൽ അവതാരിക അപമര്യാതയായ ഒരു ചോദ്യം ചോദിക്കുകയായിരുന്നു. എന്നാൽ വളരെ പക്വതയോടെയാണ് താരം ഈ ചോദ്യത്തിന് മറുപടി നൽകിയത്. തനിക്ക് 17 വയസ്സ് മാത്രമേ പ്രായമായിട്ടുള്ളൂ എന്നും അതുകൊണ്ട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കരുത് എന്നുമായിരുന്നു അനിഖ നൽകിയ ഉത്തരം. അല്പം ദേഷ്യത്തോടെ ആയിരുന്നു താരം ഈ ഉത്തരം നൽകിയത്. എന്തായാലും താരത്തിന്റെ പക്വതയാർന്ന ഉത്തരം ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്.
കഫയിൽ നിന്നും വൈൻ ആണോ ബിയർ ആണോ കുടിക്കുക എന്ന ചോദ്യം ആയിരുന്നു ചോദിച്ചത്. എന്നാൽ ഇതുപോലെയുള്ള ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല എന്നും തനിക്ക് വെറും 17 വയസ്സ് മാത്രമേ പ്രായമായിട്ടുള്ളൂ എന്നുമായിരുന്നു താരം നൽകിയ ഉത്തരം. എന്തായാലും ഇത്തരം ഒരു സാഹചര്യം വളരെ പക്വതയോടെ കൈകാര്യം ചെയ്തു നടി എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്. ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപുള്ള ഒരു അഭിമുഖമാണ് ഇത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു ചോദ്യമാണ് ഇത് എന്നും മേലാൽ അവതാരിക ആരോടും ഇതുപോലെയുള്ള ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല എന്നുമാണ് പ്രേക്ഷകർ പറയുന്നത്.
ഓ മൈ ഡാർലിംഗ് എന്ന സിനിമയിൽ താരം നായികയായി അഭിനയിച്ചിരുന്നു. ഇതിൽ താരം മദ്യപിക്കുന്ന രംഗങ്ങൾ ഉണ്ടായിരുന്നു. ഇതുകൂടാതെ കുറച്ച് ബോൾഡ് സീനുകളും ഉണ്ടായിരുന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു വന്നത്. ഒരുപക്ഷേ അതിൻറെ കൂടി പശ്ചാത്തലത്തിൽ ആയിരിക്കണം അവതാരിക ഇതുപോലെയുള്ള ചോദ്യങ്ങൾ ചോദിച്ചത് എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്.