Film News

മര്യാദയ്ക്ക് പൊക്കോ, മാനം മര്യാദയോടെ ജീവിക്കുന്നവരാണ് ഞങ്ങൾ – മഷൂറയെ പെണ്ണ് ചോദിച്ചു ചെന്നപ്പോൾ അവളുടെ വീട്ടുകാരുടെ പ്രതികരണം കേട്ടോ? പിന്നീട് ബഷീർ എങ്ങനെയാണ് വിവാഹത്തിന് സമ്മതിപ്പിച്ച് എടുത്തത് എന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബഷീർ ബഷി. ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അതിനുമുൻപും താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. ഇദ്ദേഹത്തിന് രണ്ട് ഭാര്യമാർ ആണ് ഉള്ളത്. സുഹാന എന്നാണ് മൂത്ത ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ ഇദ്ദേഹത്തിന് രണ്ടു കുട്ടികൾ ഉണ്ട്. രണ്ടാമത്തെ ഭാര്യയുടെ പേര് മഷൂറ എന്നാണ്. മഷൂറ ഇപ്പോൾ ഗർഭിണിയാണ്. ഉടൻതന്നെ ഒരു കുഞ്ഞിനെ തങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണ് കഴിഞ്ഞ വീഡിയോയിൽ എല്ലാവരും ഒരുമിച്ചു പറഞ്ഞത്.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇവർ എല്ലാവരും തന്നെ. സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട് ഇവർക്ക്. യൂട്യൂബ് ചാനൽ വഴി തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ പുറത്തുവിടാറുണ്ട്. അതെല്ലാം തന്നെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം ഫ്ലവേഴ്സ് ടിവിയിലെ ഒരു പരിപാടിയിൽ അതിഥിയായി ബഷീർ എത്തിയിരുന്നു. രണ്ടാം ഭാര്യ മഷൂറയെ പെണ്ണ് ചോദിച്ചു ചെന്നപ്പോൾ ഉണ്ടായ അനുഭവം ആണ് ഇദ്ദേഹം പരിപാടിയിൽ പങ്കുവെച്ചത്.

“ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെ ആണ് രണ്ടാമത്തെ വിവാഹം കഴിക്കുന്നത്. ആദ്യമൊക്കെ ചെറിയ എതിർപ്പ് ഉണ്ടായിരുന്നു എങ്കിലും പിന്നീട് അവൾ സമ്മതം നൽകി. അങ്ങനെയാണ് പിന്നീട് മഷുറയുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കുന്നത്. മഷൂറയുടെ മുത്തശ്ശനോട് ആണ് ആദ്യം സംസാരിച്ചത്. കൊച്ചിക്കാരൻ ആണ് എന്നും കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികൾ ഉണ്ട് എന്നുമായിരുന്നു പറഞ്ഞത്. എനിക്ക് നിങ്ങളുടെ പേരക്കുട്ടിയെ ഇഷ്ടമാണ് എന്നും അവൾ ഞാൻ ഇല്ലാതെ ജീവിക്കില്ല എന്നും പറഞ്ഞു. ഇതു പറഞ്ഞപ്പോൾ പുള്ളിക്കാരൻ ദേഷ്യപ്പെട്ടു. എന്നാൽ ഞാൻ വീണ്ടും പറഞ്ഞു ഞാൻ ഒന്നുമില്ലാത്തവൻ ആണ്, പക്ഷേ കുടുംബം നന്നായി നോക്കും, ആ കോൺഫിഡൻസ് ഉണ്ട് എന്നൊക്കെ” – ബഷീർ പറയുന്നു.

“ഈ മാസ് ഡയലോഗ് പറഞ്ഞിട്ടാണ് എൻറെ മുത്തശ്ശനെ മയക്കിയത്” – ഇതായിരുന്നു ബഷീർ ഇത്രയും പറഞ്ഞ ശേഷമുള്ള മഷുറയുടെ പ്രതികരണം. ഏകദേശം ഒന്നൊന്നര മണിക്കൂർ മഷുറയുടെ കുടുംബക്കാരുമായി സംസാരിച്ചു. പിറ്റേദിവസം വിവരമൊന്നും ഇല്ലാതായിരുന്നപ്പോൾ നേരെ വീട്ടിലേക്ക് പോയി നോക്കി ബഷീർ. കാറിൽ നിന്നും ഇറങ്ങുന്ന സമയത്ത് എല്ലാവരെയും അവിടെ കണ്ടു. “മര്യാദയ്ക്ക് പൊക്കോ നീ, മാനവും മര്യാദയോടയും ജീവിക്കുന്നവരാണ് ഞങ്ങൾ. വാപ്പ ഇത്രയും പറഞ്ഞു കേട്ടതോടെ ഞാൻ കാറിൻറെ അടുത്തേക്ക് പോയി. അവർ വിചാരിച്ചു ഞാൻ വലിയ രീതിയിൽ ബഹളം ഉണ്ടാക്കും എന്നൊക്കെ. പക്ഷേ അവർ പോകാൻ പറഞ്ഞിട്ടും ഞാൻ തിരികെ ചെന്നു. അവളുടെ വീട്ടുകാർക്ക് എന്നെ ഇഷ്ടമായി. പിറ്റേന്ന് വീട്ടുകാരെ മുഴുവൻ നേരിൽ കണ്ട് സംസാരിച്ചു” – ബഷീർ വ്യക്തമാക്കുന്നു.

Athul

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

9 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

9 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

9 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

9 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

9 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

10 hours ago