മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗന്ദര്യ. ഇന്ത്യൻ സിനിമകളിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നായികമാരിൽ ഒരാളായിരുന്നു ഇവർ. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടൻ മാമ്പഴം എന്നീ സിനിമകളിലൂടെ ഇവരെ മലയാളികൾക്കും സുപരിചിതമായിരുന്നു. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിയോഗവാർത്ത മലയാളികൾ കേട്ടത്. വിമാന അപകടത്തിൽ ആയിരുന്നു ഇവർ നമ്മളെ വിട്ടു പിരിഞ്ഞത്. ഇപ്പോൾ ഇവരെ കുറിച്ചുള്ള ഓർമ്മകൾ ഓർത്തെടുക്കുകയാണ് ജഗപതി ബാബു.
നിരവധി തെന്നിന്ത്യൻ സിനിമകളിൽ നായകനായിട്ടും വില്ലൻ ആയിട്ടും അഭിനയിച്ച വ്യക്തിയാണ് ജഗപതി ബാബു. പുലിമുരുകൻ എന്ന സിനിമയിൽ വില്ലൻ കഥാപാത്രമായ ഡാഡി ഗിരിജയെ അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. ജനിച്ചാൽ എല്ലാവരും കുറച്ചു കഴിഞ്ഞാൽ മരിക്കും എന്നും അത് നമുക്ക് ഒക്കെ അറിയാവുന്നതാണ് എന്നും ആണ് മരണത്തെ കുറിച്ചുള്ള ഇദ്ദേഹത്തിൻറെ ഫിലോസഫി. അതുകൊണ്ടുതന്നെ ജീവിതത്തിൽ പണവും മറ്റും നഷ്ടപ്പെട്ടാൽ അത് തിരിച്ചു പിടിക്കാൻ പറ്റും എന്നും ഒരു മനുഷ്യൻറെ ജീവൻ നഷ്ടപ്പെട്ടാൽ അത് നമുക്ക് തിരിച്ചുപിടിക്കാൻ കഴിയില്ല എന്നുമാണ് ഇദ്ദേഹം പറയുന്നത്.
ഇത്തരം കാര്യങ്ങൾ നമ്മളിൽ ഒരുപാട് വിഷമം ഉണ്ടാക്കും എന്നും കരയുന്നതിനേക്കാൾ കൂടുതൽ നമുക്ക് അവരെ മിസ്സ് ചെയ്യും എന്നുമാണ് ഇദ്ദേഹം പറയുന്നത്. നടി സൗന്ദര്യം മരണപ്പെട്ട സമയത്ത് ഒരുപാട് വിഷമിച്ചിരുന്നു എന്നും എന്നാൽ അതിനേക്കാൾ കൂടുതൽ വിഷമിച്ചത് മറ്റൊരു കാര്യം ഓർത്താണ് എന്നുമാണ് ഇദ്ദേഹം ഇപ്പോൾ പറയുന്നത്.
“അവർക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു. അമർ എന്നാണ് അദ്ദേഹത്തിൻറെ പേര്. സഹോദരനും അവരുടെ ഒപ്പം ഈ അപകടത്തിൽ മരിക്കുകയായിരുന്നു. എന്തായിരിക്കും അവരുടെ അമ്മയുടെ അവസ്ഥ? അമറിന് കുട്ടികളുണ്ട്. എന്തായിരിക്കും അദ്ദേഹത്തിൻറെ ഭാര്യയുടെയും കുട്ടിയുടെയും അവസ്ഥ? ഞാൻ ഈ കാര്യങ്ങളൊക്കെയായിരുന്നു ചിന്തിച്ചത്. അതുകൊണ്ടുതന്നെ സൗന്ദര്യ മരണപ്പെട്ടു എന്നറിഞ്ഞപ്പോൾ അല്ല, പിന്നീടുള്ള അവരുടെ കുടുംബത്തെക്കുറിച്ച് ആലോചിച്ച ശേഷം ആയിരുന്നു എനിക്ക് കൂടുതൽ വിഷമം തോന്നിയത്” – താരം കൂട്ടിച്ചേർക്കുന്നു.